കത്തി​െല വിവരങ്ങൾ സ്​ഥിരീകരിച്ച്​ സുനി

കൊച്ചി: ജയിലിൽ നിന്ന്​ ദിലീപിനയച്ച കത്തി​െല വിവരങ്ങൾ സ്​ഥിരീകരിച്ച്​ പൾസർ സുനി. ജയിലിലെ ഫോൺ വിളിയുമായി ബന്ധ​െപ്പട്ട്​ ​െപാലീസ്​ ചോദ്യം ചെയ്​തപ്പോഴാണ്​ കത്തി​െലഴുതിയ വിവരങ്ങൾ ശരിയാണെന്ന്​ സുനി സ്​ഥിരീകരിച്ചത്​. ദിലീപി​​​​െൻറ മാനേജർ അപ്പുണ്ണിയേയും നാദിർഷയെയും ജയിലിൽ നിന്ന്​ വിളിച്ച കാര്യം സുനി സമ്മതിച്ചു. പണം ആവശ്യ​െപ്പട്ട്​ ഇരുവരെയും നാലു തവണ വിളിച്ചിട്ടുണ്ടെന്നും സുനി അറിയിച്ചു. 

സുനിയല്ല കത്തെഴുതിയതെന്ന്​ നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ത​​​​െൻറ അറിവോടുകൂടിയാണ്​ കത്തെഴുതിയതെന്ന്​ സുനി അറിയിച്ചിരുന്നു 

ജയിലിൽ നിന്ന്​ നാദിർഷ​െയയും അപ്പുണ്ണിയെയും വളിച്ച്​ സുനി പണം ആവശ്യപ്പെട്ടിരുന്നെന്ന്​ സഹ തടവുകാരൻ ജിൻസൺ നേര​െത്ത മൊഴി നൽകിയിരുന്നു. സുനി കൂടി സംഭവം സ്​ഥിരീകരിച്ച പശ്​ചാത്തലത്തിൽ ദിലീപിനെയും നാദിർഷയെയും സുനി​െയയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ്​ ​െപാലീസി​​​​െൻറ തീരുമാനം. 

Tags:    
News Summary - pulsar suni confirms the details in the letter to dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.