കോട്ടയം: നടിയെ ആക്രമിച്ച സംഭവത്തിൽ താന്‍ പറഞ്ഞ ‘മാഡം’ സിനിമ നടിയാണെന്ന് കേസിലെ ഒന്നാം പ്രതി പൾസർ സുനി. ഈ നടിയുടെ പേര് ബുധനാഴ്ച വെളിപ്പെടുത്തും. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സിം കാർഡ് സംഘടിപ്പിച്ച കേസിൽ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനുശേഷം മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോടായിരുന്നു സുനിയുടെ വെളിപ്പെടുത്തൽ.
‘മാഡം’ കെട്ടുകഥയല്ലെന്ന് കഴിഞ്ഞ ദിവസവും ഇയാൾ പറഞ്ഞിരുന്നു. 16നുള്ളിൽ ‘വി.ഐ.പി’ കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും സുനി അറിയിച്ചിരുന്നു.
വ്യാജതിരിച്ചറിയൽ രേഖകൾ നൽകി ഫോൺ സംഘിപ്പിച്ച കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇൗ സംഭവത്തിൽ സിം നൽകിയ കടയുടമ അടക്കം മൂന്നുപേർ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.