ന്യൂഡൽഹി: ഫിലിം ആൻറ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇന്ത്യയുടെ ചെയർമാനായി പ്രശസ്ത ബോളിവുഡ് നടൻ അനുപം ഖേറിനെ നിയമിച്ചു. ഗജേന്ദ്ര ചൗഹാൻ രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം. 2015 ലാണ് സീരിയൽ നടൻ ഗജേന്ദ്ര ചൗഹാനെ ചെയർമാനായി നിയമിച്ചത്.
ഗജേന്ദ്ര ചൗഹാനെ ചെയർമാനായി നിയമിച്ചതിനെതിെര വ്യാപക പ്രതിഷേധമുയർന്നിരുന്നു. രാഷ്ട്രീയ നിയമനത്തിനെതിരെ ഇൻസ്റ്റിറ്റ്യൂട്ടിെല വിദ്യാർഥികൾ ഒന്നടങ്കം 139 ദിവസത്തെ സമരം നടത്തിയിരുന്നു. തുടർന്ന് 2017 മാർച്ചിൽ അദ്ദേഹം രാജിെവക്കുകയായിരുന്നു.
അനുപം ഖേർ 500ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2002ൽ േഗാൾഡൻ ഗ്ലോബ് നാമനിർദേശം ലഭിച്ച ‘ബെൻഡ് ഇറ്റ് ലൈക്ക് ബെക്കാം’ ‘ആങ് ലീസ് ലെസ്റ്റ്’ 2013ലെ ഒാസ്കാർ നേടിയ ‘സിൽവർ ലൈനിങ്ങ് പ്ലേബുക്ക്’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
നേരത്തെ, സെൻസർ ബോർഡിെൻറയും നാഷണൽ സ്കൂൾ ഒാഫ് ഡ്രാമയുടെയും െചയർമാൻ സ്ഥാനവും വഹിച്ചിരുന്നു. 2004ൽ പദ്മ ശ്രീയും 2016ൽ പദ്മ ഭൂഷണും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.