കേരളത്തിലെ ഐ.ടി ജീവനക്കാരിൽ നിന്നും ഹ്രസ്വ ചിത്രങ്ങൾ ക്ഷണിച്ച പ്രതിധ്വനിയുടെ 'ക്വിസ' ചലച്ചിത്രമേള' ഡിസംബർ 3ന് (ശനിയാഴ്ച ) ടെക്‌നോ പാർക്കിലെ ട്രാവൻകൂർ ഹാളിൽ നടക്കും. 32 തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ സ്ക്രീനിങ്ങാണ് നടക്കുക. പ്രവേശനം സൗജന്യമാണ്. മുൻ വർഷങ്ങളിൽ ഇത് ടെക്‌നോപാർക്കിലെ ഐ.ടി ജീവനക്കാർക്ക് മാത്രമായുള്ള മേളയായിരുന്നു. എന്നാൽ, ഇത്തവണത്തേത് കേരളത്തിലെ മുഴുവൻ ഐ.ടി സ്ഥാപനങ്ങളിൽ നിന്നുമുള്ള ജീവനക്കാർ മാറ്റുരക്കുന്ന വേദിയായി മാറും.
പ്രശസ്ത ചലച്ചിത്ര നിരൂപകൻ എം.എഫ് തോമസ് ചെയർമാനായിട്ടുള്ള ജൂറിയിൽ സംസ്ഥാന പുരസ്കാരങ്ങൾ നേടിയ ചലച്ചിത്ര സംവിധായകരായ സനൽകുമാർ ശശിധരൻ, ശ്രീബാല കെ. മേനോൻ എന്നിവർ അംഗങ്ങളാണ്. ഡിസംബർ മൂന്നിന് രാവിലെ ഒമ്പത് മണിക്ക് തുടങ്ങുന്ന സ്ക്രീനിങ് വൈകുന്നേരം ഏഴിന് അവസാനിക്കും. ശേഷം ജൂറി ചെയർമാൻ അവാർഡുകൾ പ്രഖ്യാപിക്കും.
2016 ഡിസംബർ എട്ടിന് വൈകുന്നേരം ആറു മണിക്ക് ടെക്‌നോപാർക്കിൽ വെച്ച് സംവിധായകൻ ജയരാജ് വിജയികൾക്ക് അവാർഡ് സമ്മാനിക്കും. അന്ന് ഫെസ്റ്റിവലിൽ അവാർഡ് ലഭിച്ച ചിത്രങ്ങളോടൊപ്പം സിദ്ധാർഥ് ശിവയുടെ "ചതുരം" കേരളത്തിൽ ആദ്യമായി പ്രദർശിപ്പിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
http://qisa.prathidhwani.org/
https://www.facebook.com/technoparkprathidhwani
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.