മുംബൈ: ഗോവയിൽ 48ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിെൻറ ഇന്ത്യൻ പനോരമ വിഭാഗത്തിെൻറ മേധാവിയായി സുജോയ് ഘോഷിനു പകരം സംവിധായകൻ രാഹുൽ രാവൈലിനെ നിയമിച്ചു. രണ്ട് ചിത്രങ്ങൾ ഫെസ്റ്റിവലിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സുജോയ് ഘോഷ് ജൂറി ചെയർപേഴ്സൻ പദവിയിൽനിന്ന് കഴിഞ്ഞ ആഴ്ച രാജിവെച്ചിരുന്നു. പുതിയ ചെയർമാൻ ആയി നിയമിതനായ കാര്യം രാവൈൽ സ്ഥിരീകരിച്ചു. എന്നാൽ, ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാൻ അദ്ദേഹത്തിനായില്ല. കേന്ദ്ര മന്ത്രാലയത്തിന് ഏതു ചിത്രവും തിരസ്കരിക്കാനുള്ള അവകാശമുണ്ടെന്ന് ബേതാബ്, അൻജാം എന്നീ ചിത്രങ്ങളുടെ സംവിധായകനായ രാവൈൽ നേരത്തേ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
മലയാളിയായ സനൽ കുമാർ ശശിധരെൻറ സെക്സി ദുർഗ, രവി ജാദവിെൻറ ന്യൂഡ് എന്നീ ചിത്രങ്ങൾ ചലച്ചിേത്രാത്സവത്തിൽനിന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം ഒഴിവാക്കിയിരുന്നു. 13 അംഗ പാനലിൽനിന്ന് ഘോഷിനെക്കൂടാതെ തിരക്കഥാകൃത്ത് അപൂർവ അസ്റാനി, സംവിധായകൻ ഗ്യാൻ കോറെ എന്നിവരും രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.