ചെന്നൈ: വെള്ളിത്തിരയിൽ അസാധ്യ പ്രകടനങ്ങൾ പുറത്തെടുക്കുന്ന സ്റ്റൈൽ മന്നൻ രജനീകാന്ത് ആരാധകർക്കൊപ്പമുള്ള ഫോേട്ടാ സെഷനിൽനിന്ന് പിൻവാങ്ങി. ഒാരോ ആരാധകനോടൊപ്പവും നിന്നുള്ള േഫാേട്ടായെടുക്കൽ അസാധ്യമെന്ന് താരം പറഞ്ഞു. ഫാൻസ് അസോസിയേഷൻ പ്രവർത്തകരുമായി ഇൗ മാസം 12 മുതൽ അഞ്ച് ദിവസമാണ് ചെന്നൈയിൽ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. ആദ്യപടിയായി നാല് ജില്ലകളിൽനിന്നുള്ള ഫാൻസുകാരെയാണ് ക്ഷണിച്ചത്. ദിനംപ്രതി 2000 പേരുമായുള്ള ഒത്തുകൂടലിൽ ചർച്ച, ഭക്ഷണം, ഒാേരാരുത്തർക്കുമൊപ്പം ചിത്രം എടുക്കൽ എന്നിവയായിരുന്നു വാഗ്ദാനം.
എന്നാൽ, ദിവസം ഇത്രയും പേരോെടാപ്പം ചിത്രം എടുക്കാൻ നിൽക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് രജനി തിരിച്ചറിയുകയായിരുന്നു. ഒടുവിൽ എട്ട് പേരടങ്ങുന്ന ഗ്രൂപ് ഫോേട്ടാക്ക് ആലോചിച്ചെങ്കിലും ആരാധകർ അസന്തുഷ്ടി പ്രകടിപ്പിച്ചു. ഒാരോരുത്തർക്കൊപ്പം നിൽക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ആരാധകരുടേത് ന്യായമായ ആവശ്യമാണെങ്കിലും ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ശബ്ദസന്ദേശത്തിൽ രജനി വ്യക്തമാക്കി.
താമസിയാതെ ജില്ല തലങ്ങളിൽ ഒരുമിച്ചിരിക്കാമെന്നും ആരാധകർക്ക് ഉറപ്പുനൽകി. രജനി ആരാധകരെ നേരിൽ കാണുന്നത് രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയാണെന്ന് അഭ്യൂഹമുണ്ടായിരുന്നു. രജനിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വർഷങ്ങളായി അഭ്യൂഹമുണ്ടെങ്കിലും ജയലളിതയുടെ മരണം, അണ്ണ ഡി.എം.കെയിലെ പിളർപ്പ് എന്നിവയെതുടർന്ന് ഇത്തവണ സാധ്യത കൽപിച്ചിരുന്നു. ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ രജനീകാന്തിെൻറ പിന്തുണ തനിക്കുണ്ടെന്ന് ബി.ജെ.പി സ്ഥാനാർഥി ഗംൈഗ അമരൻ അവകാശപ്പെട്ടത് രജനി നിഷേധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.