ന്യൂഡല്‍ഹി: ‘മഹാഭാരതം’ ടെലിവിഷന്‍ സീരിയലില്‍ ദ്രൗപദിയായി വേഷമിട്ട നടി രൂപ ഗാംഗുലി ഇനി രാജ്യസഭാംഗം. ക്രിക്കറ്റ് താരം നവ്ജ്യോത് സിങ് സിദ്ദു രാജിവെച്ച ഒഴിവിലാണ് രൂപ ഗാംഗുലിയെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നോമിനേറ്റ് ചെയ്തത്.
1988ല്‍ ‘മഹാഭാരതം’ സീരിയലില്‍ ദ്രൗപദിയായതോടെയാണ് രൂപ പ്രസിദ്ധയായത്. പിന്നീട് ചില ഹിന്ദി, ബംഗാളി സിനിമകളില്‍ അഭിനയിച്ചു. 49കാരിയായ ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ സുബ്രമണ്യം സ്വാമി, നരേന്ദ്ര ജാദവ്, നവ്ജ്യോത് സിങ് സിദ്ദു, നടന്‍ സുരേഷ് ഗോപി, സ്വപന്‍ദാസ് ഗുപ്ത, മേരി കോം എന്നിവരെ രാജ്യസഭാംഗങ്ങളായി നോമിനേറ്റ് ചെയ്തിരുന്നു. ബി.ജെ.പിയുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി വിട്ട സിദ്ദു കഴിഞ്ഞ ജൂലൈയിലാണ് രാജ്യസഭാംഗത്വം രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.