കൊച്ചി: സനൽകുമാർ ശശിധരെൻറ ചിത്രം എസ് ദുർഗ ഗോവ രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ അനുമതി. ഹൈകോടതിയാണ് ചിത്രത്തിന് പ്രദർശനനാനുമതി നൽകിയത്. നേരത്തെ, ജൂറി തെരഞ്ഞെടുത്ത ചിത്രത്തിന് കേന്ദ്രസർക്കാർ പ്രദർശനാനുമതി നിഷേധിച്ചിരുന്നു. ചിത്രത്തെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്ന സംവിധായകെൻറ ഹരജി അംഗീകരിച്ചാണ് പ്രദർശനാനുമതി നൽകിയത്. ചിത്രത്തിെൻറ സർട്ടിഫൈഡ് കോപ്പി പ്രദർശിപ്പിക്കാനാണ് അനുമതി.
കേന്ദ്ര സർക്കാർ ഇടപെട്ട് ചലച്ചിത്രമേളയിൽ നിന്ന് ചിത്രം ഒഴിവാക്കിയതിന് ഹൈകോടതി സർക്കാറിനെ വിമർശിച്ചിരുന്നു. ജൂറി തെരഞ്ഞെടുത്ത തെൻറ സിനിമ കേന്ദ്രസർക്കാർ ഒഴിവാക്കിയതിനെതിരെ സിംഗിൾ ബെഞ്ചിെൻറ പരിഗണനയിലുള്ള ഹരജിയിൽ തീർപ്പ് വൈകുന്നതിനെതിരെ സംവിധായകൻ സനൽ കുമാർ ശശിധരൻ നൽകിയ അപ്പീൽ പരിഗണിക്കെവയായിരുന്നു ഡിവിഷൻ ബെഞ്ചിെൻറ വിമർശനം. തുടർന്ന് സിംഗിള്‍ ബെഞ്ചിെൻറ പരിഗണനക്ക് ഹരജി തിരിച്ചയക്കുകയായിരുന്നു. തുടർന്നാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്.
സെക്സി ദുർഗ എന്ന ചിത്രത്തിെൻറ പേര് പ്രതിഷേധത്തെ തുടർന്ന് എസ് ദുർഗ എന്നാക്കി മാറ്റിയിരുന്നു. സിനിമയുടെ സെൻസർ ചെയ്യാത്ത പതിപ്പ് ഗോവ മേളയിൽ പ്രദർശിപ്പിക്കാനാണ് ശ്രമിച്ചതെന്നും സെൻസർ ചെയ്ത സിനിമയുടെ സെൻസർ ചെയ്യാത്ത പതിപ്പ് പ്രദർശിപ്പിക്കുന്നത് കുറ്റകരമാണെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. സെൻസർ ബോർഡ് സാക്ഷ്യപ്പെടുത്താത്ത സിനിമകൾ മേളകളിൽ പ്രദർശിപ്പിക്കാൻ കേന്ദ്രസർക്കാറിെൻറ അനുമതി വേണം. എന്നാൽ, ഇൗ സിനിമക്കെതിരെ ധാരാളം പരാതി ലഭിച്ചതിനാൽ ഇത്തരമൊരു ഇളവ് നൽകിയിരുന്നില്ല. പേര് മാറ്റണമെന്നും അശ്ലീല പദപ്രയോഗങ്ങൾ നീക്കണമെന്നുമുള്ള ഉപാധികൾ പാലിച്ചതിനെത്തുടർന്ന് ഒക്ടോബർ പത്തിന് സെൻസർ ബോർഡ് ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകി. പേര് എസ് ദുർഗ എന്നാക്കി. എന്നാൽ, ഗോവ ഫിലിം ഫെസ്റ്റിവലിന് ചിത്രം സമർപ്പിച്ചപ്പോൾ സർട്ടിഫൈ ചെയ്യാത്ത പതിപ്പാണ് നൽകിയത്. സെൻസർ ബോർഡ് അനുമതി ലഭിക്കാത്ത പതിപ്പ് പ്രദർശിപ്പിക്കുന്നത് കുറ്റകരമാണെന്നും കേന്ദ്ര സർക്കാറിെൻറ വിശദീകരണത്തിൽ പറഞ്ഞിരുന്നു.
വിവാദത്തെത്തുടര്‍ന്ന് സംവിധായകന്‍ സിനിമയുടെ പേര് മാറ്റിയിട്ടുപോലും എന്തിനാണ് അയാളെ ശിക്ഷിക്കുന്നത്. നടപടിക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യമായി വെക്കുന്നതെന്തിന്. ജൂറി അനുമതി നല്‍കിയിട്ടും മറ്റാരോ അനുമതി നല്‍കാത്തതാണ് പ്രശ്‌നമെന്നും കേന്ദ്രസര്‍ക്കാറിന് സിനിമ ഇഷ്ടമില്ലാത്തതാണ് നടപടികള്‍ക്ക് കാരണമെന്നും കോടതി വിമര്‍ശിച്ചിരുന്നു. തുടർന്ന്, ഹരജി സിംഗിൾ ബെഞ്ചിന് കൈമാറുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.