െകാച്ചി: ‘എസ് ദുർഗ’ സിനിമക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി കേന്ദ്രസർക്കാറിെൻറയും ബോർഡിെൻറയും വിശദീകരണം തേടി. ആദ്യം പ്രദർശനാനുമതി നൽകിയ സിനിമക്ക് പിന്നീട് സർട്ടിഫിക്കേഷൻ നിഷേധിച്ചത് ചോദ്യം ചെയ്ത് സംവിധായകൻ സനൽകുമാർ ശശിധരനും നിർമാതാവ് ഷാജി മാത്യുവും സമർപ്പിച്ച ഹരജിയിലാണ് നിർദേശം.
സെൻസർ ബോർഡിെൻറ അനുമതിക്ക് സെക്സി ദുർഗ എന്ന പേര് എസ് ദുർഗയെന്ന് മാറ്റുകയും തുടർന്ന് ബോർഡ് പ്രദർശനാനുമതി നൽകുകയും ചെയ്തതായി ഹരജിയിൽ പറയുന്നു. എന്നാൽ, വ്യക്തമായ കാരണം കാണിക്കാതെ അനുമതി റദ്ദാക്കുകയായിരുന്നു. അനുവദിച്ചശേഷം പിന്നീട് അനുമതി റദ്ദാക്കാൻ ബോർഡിന് അധികാരമില്ല. നേരേത്ത ഗോവൻ ചലച്ചിത്ര മേളയിൽ ജൂറി അനുമതി നൽകിയിട്ടും പ്രദർശിപ്പിക്കാൻ കേന്ദ്രസർക്കാർ അനുവദിച്ചില്ല. ഇതിനെതിരെ സംവിധായകൻ ഹൈകോടതിയെ സമീപിച്ചിരുന്നു.
സെൻസർ ചെയ്ത പതിപ്പ് ജൂറി കണ്ടിട്ടില്ലെന്നായിരുന്നു എതിർവാദം. സെൻസർ ചെയ്ത പതിപ്പ് ജൂറി കണ്ടശേഷം തീരുമാനമെടുക്കാൻ ഡിവിഷൻബെഞ്ചിെൻറ ഉത്തരവുണ്ടായി. ബോർഡിെൻറ യു-എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ജൂറി കണ്ട് അനുമതി നൽകുകയും ചെയ്തു. എന്നാൽ, മേളയുടെ അവസാനദിവസം പ്രദർശനാനുമതി റദ്ദാക്കിയത് ദുരുദ്ദേശ്യപരമാണെന്ന് ഹരജിയിൽ പറയുന്നു.
സിനിമ പൊതുപ്രദർശനത്തിന് യോഗ്യമാണെന്ന് പ്രഖ്യാപിക്കുക, ബോർഡിെൻറ നിയമവിരുദ്ധ ഉത്തരവ് റദ്ദാക്കുക, ബോർഡിെൻറ നടപടി മൂലമുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിയിൽ ഉന്നയിച്ചിട്ടുള്ളത്. ബോർഡിെൻറ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും പൊതുപ്രദർശനത്തിന് അനുമതി നൽകണമെന്നുമുള്ള ഇടക്കാല ആവശ്യം േകാടതി അനുവദിച്ചില്ല. കേസ് 10 ദിവസത്തിനുശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.