കൊച്ചി/പനാജി: ഗോവ ചലച്ചിത്രമേളയിൽ ‘എസ് ദുർഗ’ പ്രദർശിപ്പിക്കുന്നതിൽ കേന്ദ്ര വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് നീക്കിയ കേരള ഹൈകോടതി വിധി ജനാധിപത്യത്തിെൻറയും സിനിമയുടെയും വിജയമാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ.
ആസ്ട്രേലിയയിലെ ബ്രിസ്ബെയ്നിൽ നടക്കുന്ന ഏഷ്യ-പെസഫിക് മേളയിൽ സംബന്ധിക്കുന്ന അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രതികരിച്ചത്. തീരുമാനം നല്ല സമയത്തല്ല ഉണ്ടായതെന്ന് മേളയുടെ ചെയർമാനും ജൂറി അംഗങ്ങളും രാജിവെച്ചത് സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.
കോടതിഉത്തരവ് ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുന്നതാണെന്ന് മേളയിൽനിന്ന് രാജിവെച്ച ജൂറി അംഗം അപൂർവ അസ്റാനി പറഞ്ഞു. മറ്റൊരു അംഗം രുചി നാരായണും ഉത്തരവിനെ സ്വാഗതം ചെയ്തു. അതേസമയം, പുതുതായി നിയമിതനായ ജൂറി ചെയർമാൻ രാഹുൽ റാവൈൽ പ്രതികരിക്കാൻ തയാറായില്ല.
ഉത്തരവ് പ്രതീക്ഷനൽകുന്നതാണെന്ന് മലയാളസിനിമ സംവിധായിക വിധു വിൻസൻറ് പറഞ്ഞു. സ്വതന്ത്രസംവിധായകർക്ക് ആശ്വാസമേകുന്നതാണ് ഉത്തരവെന്ന് വി.കെ. പ്രകാശ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.