മലയാള സിനിമയെ നിയന്ത്രിക്കുന്നത് നടൻമാർ, സംവിധായകർ നിർമാതാക്കൾ എന്നിവർ ഉൾപെട്ട ലോബി ആണെന്ന ജസ്റ്റിസ് ഹേമ കമ ീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ. അഭിപ്രായം പറഞ്ഞാലുടനെ വെട്ടിനിരത് തുക, വാളോങ്ങുക, തുടങ്ങിയ ജനാധിപത്യ വിരുദ്ധ സമീപനങ്ങൾ കൈക്കൊള്ളുവാൻ സംഘടന മൂന്നാംകിട രാഷ്ട്രീയ പാർട്ടിയല്ലെന് ന് അവർ പറഞ്ഞതും ഇവരെ ഉദ്ദേശിച്ച് തന്നെയല്ലേയെന്നും അദ്ദേഹം ചോദിച്ചു.
മാഫിയാ_സംഘങ്ങളുടെ_പിടിയിലാണ് മലയാളസ ിനിമ എന്ന് വർഷങ്ങൾക്ക് മുമ്പേ തന്നെ പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോയെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
#മലയാള_സിനിമയെ_നിയന്ത്രിക്കുന്നത്_നടന്മാർ_സംവിധായകർ_നിർമ്മാതാക്കൾ_എന്നിവരുൾപ്പെട്ട_15പേരുടെ_ലോബി ആണെന്ന് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്.
ഇവരില്‍ ഒരാള്‍ മാത്രം തീരുമാനിച്ചാല്‍ പോലും അവര്‍ക്ക് ഇഷ്ടമില്ലാത്ത ആരെയും എന്നന്നേയ്ക്കുമായി ഈ രംഗത്ത് നിന്ന് ഇല്ലാതാക്കാന്‍ കഴിയുമെന്നും..; അവസരങ്ങള്‍ക്കായി കിടപ്പറയടക്കം പങ്കിടാനുള്ള ആവശ്യം പുരുഷന്‍മാര്‍ മുന്നോട്ട് വെയ്ക്കുന്നുവെന്നും..; സിനിമയില്‍ അപ്രഖ്യാപിത വിലക്ക് നിലവിലുണ്ടെന്നും, പല നടിമാരും പല നടന്മാരും ലോബിയുടെ അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വരുന്നുവെന്നും, പ്രമുഖരായ നടിമാര്‍ക്കും നടന്‍മാര്‍ക്കും ഇപ്പോഴും വിലക്കുണ്ട് എന്നും..; നടിമാർ വസ്ത്രം മാറുന്നത് ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് പതിവാണെന്നും, ഇത്തരം ദൃശ്യങ്ങള്‍ കൈവശം വെച്ച് ഭീഷണിപ്പെടുത്തുന്നത് ലോബിയുടെ രീതിയാണെന്നും, അവര്‍ക്ക് ഇഷ്ടമില്ലാതെ പെരുമാറിയാല്‍ സൈബര്‍ ആക്രമണം നടത്താറുണ്ടെന്നും, ഇവര്‍ക്ക് വിധേയരായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ നിലനില്‍പ്പുളളൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത് എന്നും മറ്റും റിപ്പോർട്ടിൽ പറയുന്നു..!
ഇത് തന്നെയല്ലേ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വിധിന്യായത്തിൽ,#തങ്ങളുടെ_ഇഷ്ടത്തിനും_ഇംഗിതത്തിനും_താളത്തിനും_തുള്ളാത്തവർക്ക്_ബുദ്ധിമുട്ടുകൾ_ഉണ്ടാക്കുന്നു എന്ന് പറഞ്ഞിരിക്കുന്നത്..? (copy attached)
ഇത് തന്നെയല്ലേ അമ്മ സംഘടനാ ഭാരവാഹികളുടെ ലീക്കായ വാട്ട്സ്ആപ്പ് സന്ദേശത്തിൽ, പറയുന്ന #സൂപ്പർബോഡി..? ( https://youtu.be/2g5NpRPDYTw )
അഭിപ്രായം പറഞ്ഞാലുടനെ വെട്ടിനിരത്തുക, വാളോങ്ങുക, തുടങ്ങിയ ജനാധിപത്യ വിരുദ്ധ സമീപനങ്ങൾ കൈക്കൊള്ളുവാൻ സംഘടന മൂന്നാംകിട രാഷ്ട്രീയ പാർട്ടിയല്ലെന്ന് അവർ പറഞ്ഞതും ഇവരെ ഉദ്ദേശിച്ച് തന്നെയല്ലേ..?
അങ്ങനെയെങ്കിൽ..; #മാഫിയാ_സംഘങ്ങളുടെ_പിടിയിലാണ്_മലയാളസിനിമ എന്ന് വർഷങ്ങൾക്ക് മുമ്പേ തന്നെ പരസ്യമായി പറഞ്ഞ തിലകനല്ലേ ശരിക്കും ഹീറോ..?!അതെ...#അച്ഛനാണച്ഛാ_ശരിയായ_ഹീറോ..!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.