കൊച്ചി: നടൻ ഷെയ്ൻ നിഗമിനെതിരായ വിലക്ക് നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി താരസംഘടനയായ ‘അമ്മ’ ചർച്ചക്കൊരുങ്ങുന്നു. ആദ്യം ഷെയ്നുമായും പിന്നീട് ഇതര സിനിമ സംഘടനകളുമായും ചർച്ച നടത്താനാണ് തീരുമാനം. കൂടിക്കാഴ്ചക്കായി ബുധനാഴ്ച കൊച്ചിയിലെത്താൻ ‘അമ്മ’ ഭാരവാഹികൾ ഷെയ്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച നിർമാതാക്കളുടെ സംഘടനയുമായും ചർച്ച നടത്തുമെന്നാണ് സൂചന. ഒത്തുതീർപ്പിന് ഷെയ്ൻ സന്നദ്ധനാകുകയും വിലക്കിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ‘അമ്മ’യുടെ ഇടപെടൽ.
ഖുർബാനി, വെയിൽ സിനിമകൾ പൂർത്തിയാക്കാൻ ‘അമ്മ’ ഷെയ്നിനോട് ആവശ്യപ്പെടും. സഹകരിക്കാൻ തയാറായാൽ വിലക്ക് പുനഃപരിശോധിക്കാൻ നിർമാതാക്കളോടും അഭ്യർഥിക്കും. പ്രശ്നത്തിന് ഉടൻ പരിഹാരം ആവശ്യപ്പെട്ട് ‘അമ്മ’ക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്ക കത്ത് നൽകിയിട്ടുണ്ട്. സമവായ ചർച്ചകളിലൂടെ ഈയാഴ്ചതന്നെ പരിഹാരം കണ്ടെത്താനാണ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.