ഷെയ്ൻ അജ്മീറിൽ; തുടർചർച്ച നീളും

കൊച്ചി: നടൻ ഷെയ്​ൻ നിഗമിനെതിരായ വിലക്ക്​ നീക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി താരസംഘടനയായ ‘അമ്മ’ നടത്തുന്ന തുടർ ചർച്ചകൾ നീളും. ബുധനാഴ്ചയും വ്യാഴാഴ്ചയും നടക്കാനിരുന്ന ചർച്ചകൾ നടന്നേക്കില്ല. ഷെയ്ൻ നിഗം അജ്മീറിലായതാണ് കാരണം. താരം മടങ്ങിയെത്താൻ കാത്തിരിക്കുകയാണ് ‘അമ്മ’.

ആദ്യം ഷെയ്​നുമായും പിന്നീട്​ ഇതരസിനിമ സംഘടനകളുമായും ചർച്ച നടത്താനാണ്​ തീരുമാനം. കൂടിക്കാഴ്​ചക്ക്​ ബുധനാഴ്​ച കൊച്ചിയിലെത്താൻ ‘അമ്മ’ ഭാരവാഹികൾ ഷെയ്​നിനോട്​ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്ഥലത്തില്ലാത്തതിനാൽ ഷെയ്​നുമായി ചർച്ച നടത്താനാവില്ല. ഈ ചർച്ചക്കുശേഷമേ ‘അമ്മ’ നിർമാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തൂ.

ഒത്തുതീർപ്പിന്​ ഷെയ്​ൻ സന്നദ്ധനാകുകയും വിലക്കിനെതിരെ മലയാള സിനിമയുടെ വിവിധ കോണുകളിൽനിന്ന്​ പ്രതിഷേധം ഉയരുകയും ചെയ്​ത സാഹചര്യത്തിലാണ്​ ചർച്ച നടത്താമെന്ന തീരുമാനവുമായി ‘അമ്മ’ മുന്നോട്ടുവന്നത്. ഖുർബാനി, വെയിൽ സിനിമകൾ പൂർത്തിയാക്കാൻ ‘അമ്മ’ ഷെയ്​നിനോട്​ ആവശ്യപ്പെടും.

സഹകരിക്കാൻ തയാറായാൽ വിലക്ക്​ പുനഃപരിശോധിക്കാൻ നിർമാതാക്കളോടും അഭ്യർഥിക്കും. പ്രശ്​നത്തിന്​ ഉടൻ പരിഹാരം ആവശ്യപ്പെട്ട്​ ഫെഫ്​ക ‘അമ്മ’ക്കും പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷനും കത്ത്​ നൽകിയിട്ടുണ്ട്​.

Tags:    
News Summary - Shane Nigam -AMMA Discussion postponded -Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.