കൊച്ചി: തിരുവനന്തപുരത്ത് നടക്കുന്ന കേരളത്തിെൻറ 10ാമത് അന്തര്‍ദേശീയ ഡോക്യുമെൻററി, ഹ്രസ്വചിത്രമേളയില്‍ മൂന്നു ചിത്രങ്ങൾക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരായ ഹരജിയിൽ ഹൈകോടതി കേന്ദ്ര സർക്കാറിെൻറ വിശദീകരണം തേടി. വെള്ളിയാഴ്ച ആരംഭിച്ച മേളയിൽ കശ്മീര്‍ വിഷയം പറയുന്ന ‘ഇന്‍ ദി ഷേഡ് ഓഫ് ഫാളന്‍ ചിനാര്‍’, ജെ.എൻ.യു വിദ്യാര്ഥിസമരങ്ങളെക്കുറിച്ച ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച്’, രോഹിത് വെമുലയെക്കുറിച്ച ‘അണ്‍ബിയറബ്ള്‍ ബീയിങ് ഓഫ് ലൈറ്റ്നസ്’ എന്നീ ചിത്രങ്ങൾക്ക് കേന്ദ്ര വാര്‍ത്തവിനിമയ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത് ചോദ്യംചെയ്ത് കേരള ചലച്ചിത്ര അക്കാദമി നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. 10 ദിവസത്തിനകം സത്യവാങ്മൂലമായി വിശദീകരണം നൽകാനാണ് നിർദേശം.
മേളയിൽ പ്രദർശനത്തിനുള്ള സിനിമകൾക്ക് സെൻസറിങ്ങുമായി ബന്ധപ്പെട്ട സിനിമാേട്ടാഗ്രാഫിക്സ് ആക്ടിൽ ഇളവ് അനുവദിക്കണമെന്ന് ചലച്ചിത്ര അക്കാദമി കേന്ദ്ര മന്ത്രാലയത്തോട് ആവശ്യപ്പെെട്ടങ്കിലും നാല് ചിത്രങ്ങൾക്ക് അനുമതി നിഷേധിച്ചിരുന്നു. ഇൗ തീരുമാനത്തിനെതിരെ അക്കാദമി പിന്നീട് അപ്പീൽ നൽകി. ഇതും തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. അപ്പീൽ തള്ളിയ മന്ത്രാലയത്തിെൻറ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.