ആക്രമിക്കപ്പെടുന്നതിന് സ്ത്രീകൾ കൂടി ഉത്തരവാദികളാണെന്ന മംമ്തയുടെ പരാമർശത്തിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട റിമ കല്ലിങ്കലിന് മറുപടിയുമായി താരം വീണ്ടും. താൻ വ്യക്തി ജീവിതത്തിൽ നിന്നുരുത്തിരിഞ്ഞ അഭിപ്രായമാണ് പങ്കുവെച്ചതെന്നും മനുഷ്യത്വമില്ലാത്തവളല്ലെന്നും മംമത പറഞ്ഞു. സ്ഥിരബുദ്ധിയുള്ളവർ ബലാത്സംഗത്തെ പിന്തുണക്കില്ല. ആക്രമണത്തിന് ഇരയായ യുവതിയും കുറ്റാരോപിതനും തെൻറ അടുത്ത സുഹൃത്തുക്കളാണ്. നടിയുടെ ധീരത അഭിനന്ദനീയമാണ്. കുറ്റാരോപിതൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും മംമ്ത ഫേസ് ബുക്കിൽ കുറിച്ചു.
സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദികള്‍ ഒരിക്കലും സ്ത്രീകളല്ല, മറിച്ച് അവരെ ആക്രമിക്കുന്നവരും അതിനെ നിസ്സാരവല്‍ക്കരിക്കുന്നവരുമാണ് എന്നായിരുന്നു റിമ ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ് ബുക്ക് പോസ്റ്റിെൻറ പൂർണ രൂപം:
തെൻറ ഒരു അഭിമുഖവുമായി ബന്ധപ്പെട്ടാണ് ഇൗ പോസ്റ്റ്. അഭിമുഖവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചോദ്യങ്ങളും പ്രചാരണങ്ങളും (അവയിൽ ചിലത് തെൻറ സുഹൃത്തുക്കൾ തന്നെയാണ് നടത്തുന്നത്) ഉന്നയിക്കുന്നവരോട് പറയാനുള്ളത് താൻ സംവാദത്തിന് തുടക്കമിടുകയല്ല. ആക്രമണത്തിന് ഇരയായ യുവതിയും കുറ്റാരോപിതനും തെൻറ അടുത്ത സുഹൃത്തുക്കളാണ്.ബുദ്ധി സ്ഥിരതയുള്ള ഒരാളും ബലാത്സംഗത്തെ പിന്തുണക്കില്ല. അതിനാൽ നിങ്ങൾക്ക് എന്നെക്കുറിച്ചുള്ള ധാരണ തെറ്റാണ്. ഇതുപോലുള്ള പ്രശ്നങ്ങളിലൂടെ താനും കടന്നുപോയിട്ടുണ്ട്. എന്നാൽ ഞാൻ അതിന് ഇരയാകാൻ തയാറല്ല. ഇൗ അസന്തുലിത സമൂഹത്തിൽ എനിക്ക് പ്രതികരിക്കാൻ ഒരുപാടുണ്ട്. എന്നാൽ വേണ്ട സമയത്തു മാത്രമേ ഞാൻ പ്രതികരിക്കൂ. അതിനർഥം എനിക്ക് മനുഷ്യത്വമില്ല എന്നല്ല. എന്നെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നത് ഞാൻ അതു പറയാനിടയായ സാഹചര്യം മനസിലാക്കാത്തവരാണ്. എന്നെ മനസിലാക്കാത്തവരാണ്.
അതുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കുകയാണ്. ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്യുന്നവർ മാപ്പർഹിക്കുന്നില്ല. ഒരു സഹാനുഭൂതിയും കാണിക്കേണ്ടതോ രണ്ടാമെതാരു അവസരം നൽകേണ്ടതോ ഇല്ല. അത് നടനായാലും സാധാരണക്കാരായാലും രാഷ്ട്രീയക്കാരായാലും. ഞാനും അക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. അതിനാൽ ധീരയായ എെൻറ സുഹൃത്തിനെ കുറിച്ച് അഭിമാനം തോന്നുന്നു. അവളുടെ ധീരത കൊണ്ട് അപരാധി ശിക്ഷിക്കപ്പെടെട്ട (കുറ്റാരോപിതൻ തെറ്റു ചെയ്തിട്ടുെണ്ടങ്കിൽ). സത്യം കാലം തെളിയിക്കും. എന്നാൽ പാപികളോട് പൊറുക്കുന്ന നിയമവ്യവസ്ഥയാണ് നമ്മുടെത് എന്നതാണ് വേദനാജനകമായ കാര്യം. ഫേസ്ബുക്കിൽ കമൻറിടുന്നതിനല്ല, കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകുന്ന നിയമ വ്യവ്സഥക്ക് വേണ്ടിയാണ് നാം പ്രവർത്തിക്കേണ്ടത്. ഗൾഫിൽ വളർന്ന ഞാൻ ഉദ്ദേശിക്കുന്നത് വ്യക്തമാകുമെന്ന് കരുതുന്നു. അതുപോലൊരു രാജ്യമല്ലേ നമുക്കും വേണ്ടത്?
സ്ത്രീസമൂഹത്തിനാകമാനം വേണ്ടി പ്രവർത്തിക്കുവാൻ ഡബ്ല്യു.സി.സി എന്ന സംഘടനക്കാകും എന്ന് പ്രതീക്ഷിക്കുന്നു. ഇൗ സംഘടനയിലെ എല്ലാവർക്കും അഭിവാദ്യങ്ങൾ. ഇൗ സംഭവം നടക്കുേമ്പാഴും സംഘടന രൂപീകരിക്കുേമ്പാഴും ഞാൻ രാജ്യത്തില്ലാത്തതിനാൽ സംഘടനയുടെ ഭാഗമായിട്ടില്ല. വ്യക്തിപരമായി അനുഭവിക്കാത്ത കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ ഞാനാളല്ല. ആക്രമിക്കപ്പെടുന്നതിൽ ഭാഗികമായി സ്ത്രീകളും ഉത്തരവാദികളാണെന്ന എെൻറ പ്രസ്താവന എെൻറ വ്യക്തി ജീവിതത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. - മംമ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.