കൊച്ചി: യുവനടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് കത്തയച്ചത് മറ്റാരോ ആണെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ അഡ്വ.കൃഷ്ണകുമാർ. കത്തെഴുതിയത് സുനിൽകുമാർ അല്ല. സുനിലിന്റെ കയ്യക്ഷരം കണ്ടിട്ടുണ്ട്. അത് ഇത്ര വടിവൊത്ത അക്ഷരമല്ലെന്നും അഭിഭാഷകൻ പറഞ്ഞു.
നേരത്തേ പൊലീസ് പീഡിപ്പിച്ചെന്നാരോപിച്ച് പൾസർ സുനി അങ്കമാലി കോടതിയിൽ നേരിട്ട് എഴുതി നൽകിയ പരാതിയിലെ കയ്യക്ഷരവും ഇപ്പോഴത്തെ കത്തിലേതും തമ്മിൽ പ്രകടമായ വ്യത്യാസമുണ്ട്. രണ്ടുമാസം മുൻപ് അങ്കമാലി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ പീഡിപ്പിക്കുന്നുവെന്ന കാര്യം പൾസർ സുനി പരാതിപ്പെട്ടത്. കത്തിനെക്കുറിച്ചു പൊലിസ് അന്വേഷിക്കുന്നുണ്ട്.
വാഗ്ദാനം ചെയ്ത പണം തരണമെന്ന് ദിലീപിനോട് ആവശ്യപ്പെടുന്ന കത്ത് ഇന്നലെയാണ് പുറത്തുവന്നത്. പിടിയിലായ ശേഷം ദിലീപ് തിരിഞ്ഞ് നോക്കിയില്ലെന്നും കൂടെയുള്ള അഞ്ചുപേരെ രക്ഷിക്കണമെന്നും കത്തിൽ പറയുന്നുണ്ടായിരുന്നു.
അതേസമയം, പൾസർ സുനി ബ്ലാക്ക്മെയിൽ ചെയ്തുവെന്ന പരാതിയിൽ ദിലീപിന്റെയും സംവിധായകൻ നാദിർഷയുടെയും ദിലീപിന്റെ മാനേജറുടേയും മൊഴിയെടുക്കാൻ പൊലീസ് തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.