മുംബൈ: ബോളിവുഡ് സംവിധായകനും നിർമാതാവും മനുഷ്യാവകാശപ്രവർത്തകനുമായ മഹേഷ് ഭട്ടിനെ വധിക്കാൻ ശ്രമിച്ച കേസിൽ അധോലോകനേതാവ് രവി പൂജാരി സംഘത്തിലെ നാല് പേർക്ക് അഞ്ച് വർഷം കഠിനതടവ്. പ്രത്യേക മകോക കോടതിയാണ് ബുധനാഴ്ച ശിക്ഷ വിധിച്ചത്. മകോക പ്രകാരമുള്ള കുറ്റങ്ങൾ ഒഴിവാക്കിയ കോടതി ആയുധനിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്. 2014 ൽ മഹേഷ് ഭട്ടിനെ വധിക്കാൻ പദ്ധതിയിടുകയും ഒാഫിസിലെത്തി വെടിയുതിർക്കുകയും ചെയ്ത സംഘം ഫോണിൽ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
മഹേഷ് ഭട്ടിെൻറ ഭാര്യ സോണി റസ്ദാൻ, മക്കളായ രാഹുൽ ഭട്ട്, പൂജ ഭട്ട്, ആലിയ ഭട്ട്, സഹോദരൻ മുകേഷ് ഭട്ട് എന്നിവരെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്. കഴിഞ്ഞ ഒക്ടോബറിൽ കേസിൽ മഹേഷ് ഭട്ടിനെ സാക്ഷിയായി വിസ്തരിച്ചിരുന്നു. മഹേഷ് ഭട്ടിനെ വധിക്കാൻ പദ്ധതിയിട്ട ഇേത സംഘമാണ് നിർമാതാക്കളായ അലി, കരിം മൊറാനി സഹോദരങ്ങളുടെ വീടിന് മുന്നിൽ വെടിയുതിർത്ത് ഭീതി സൃഷ്ടിച്ചത്.
ബോളിവുഡിനെ വിറപ്പിക്കുകയും സിനിമയുടെ വിദേശ വിതരണ അവകാശം കൈവശപ്പെടുത്തുകയുമായിരുന്നു ലക്ഷ്യം. ഇരു കേസുകളിലുമായി 13 ഒാളം പേരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.