കൊച്ചി: പ്രശ്നങ്ങൾ പരിഹരിക്കാമെന്ന മോഹൻലാലിെൻറ ഉറപ്പ് ലഭിെച്ചന്ന് ഡബ്ല്യു.സി.സി അംഗങ്ങൾ. തുറന്നതും ആരോഗ്യപരവുമായ ചർച്ചയാണ് നടക്കുന്നതെന്ന് അംഗങ്ങളായ പദ്മപ്രിയയും രേവതിയും വ്യക്തമാക്കി. ‘അമ്മ’ ഭാരവാഹികളുമായി നടന്ന യോഗത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
എക്‌സിക്യൂട്ടിവ് സ്ഥാനത്തേക്ക് മത്സരസന്നദ്ധത രേഖാമൂലം അറിയിച്ചിട്ടിെല്ലന്ന് പാർവതി വ്യക്തമാക്കി. മത്സരിക്കാന്‍ കഴിയുമോയെന്ന സാധ്യത തേടുകമാത്രമാണ് ചെയ്തത്.
ഇത് തെൻറ അച്ഛെൻറ വിജയമാണെന്ന് ചർച്ചക്കുശേഷം ഷമ്മി തിലകൻ പ്രതികരിച്ചു. ആദ്യം ചില എതിരഭിപ്രായം വന്നിരുെന്നങ്കിലും എല്ലാം പോസ്റ്റിവാണ്. തിലകനെ വിലക്കിയത് തെറ്റായ തീരുമാനമാണെന്ന് സംഘടന തിരിച്ചറിെഞ്ഞന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഭരണസമിതിയുടെ തീരുമാനങ്ങൾ പോസിറ്റിവാണെന്ന് ജോയി മാത്യുവും വ്യക്തമാക്കി. ഒരുപാട് കത്തുകള്‍ അയച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സംഘടന ചര്‍ച്ചക്ക് തയാറായത്. സംഘടനക്ക് മാറ്റമുണ്ടായിരിക്കുെന്നന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.