ചെന്നൈ: സിനിമ മേഖലയിലെ വനിത കൂട്ടായ്മയുടെ ആരോപണങ്ങൾക്ക് പിന്നിൽ വ്യക്തമായ അജണ്ടയുണ്ടെന്നും ഇവർ ഒാലപ്പാമ്പ് കാണിച്ച് പേടിപ്പിക്കുകയാണെന്നും ‘അമ്മ’ നിർവാഹക സമിതി അംഗവും നടനുമായ ബാബുരാജ്. ചെന്നൈയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരയായ കുട്ടി തെൻറ ചങ്കാണ്. കുട്ടിക്ക് പറ്റിയ ആക്രമണ സംഭവത്തിൽ വിഷമമുണ്ട്. നാലോ അഞ്ചോ പേരുടെ നിർദേശാനുസരണം അമ്മക്ക് പ്രവർത്തിക്കാൻ കഴിയില്ല. നിർവാഹക സമിതിക്കും തീരുമാനമെടുക്കാനാവില്ല. 400ലധികം അംഗങ്ങളുള്ള ജനറൽബോഡിക്ക് മാത്രമാണ് ഇതിന് അധികാരമുള്ളത്. 24ന് എക്സിക്യൂട്ടിവ് യോഗം ചേരും. പിന്നീട് ജനറൽബോഡി യോഗം വിളിക്കും. പ്രളയത്തിെൻറ സമയത്താണ് വനിത കൂട്ടായ്മ കത്ത് നൽകുന്നത്.
50 ലക്ഷം രൂപ നൽകിയ സംഘടന 10 കോടി രൂപ സമാഹരിക്കുന്നതിനായി ഷോ നടത്താനുള്ള ശ്രമത്തിലാണ്. ഇരയായ കുട്ടിയെ ‘അമ്മ’യിൽനിന്ന് അകറ്റിനിർത്താനുള്ള അജണ്ടയാണ് ഡബ്ല്യു.സി.സിക്കുള്ളത്. സംഘടനയിൽനിന്ന് പുറത്താക്കെപ്പട്ട തന്നെയും ജനറൽബോഡി വിളിച്ചുകൂട്ടിയാണ് തിരിച്ചെടുത്തത്. സംഘടനക്കകത്ത് നിരവധി തവണ കയ്പും മധുരവും അനുഭവിച്ചിട്ടുണ്ട്. ചൂടുവെള്ളത്തിൽ വീണ പൂച്ചയെന്ന പ്രയോഗം പഴഞ്ചൊല്ലാണ്. സദുദ്ദേശ്യത്തോടെ പറഞ്ഞത് പാർവതി തെറ്റിദ്ധരിച്ചതാണ്.
അവർക്ക് അർഥം മനസ്സിലാവാത്തതാണ് കാരണം. ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ചിട്ടില്ല. അവരുടെ അവസ്ഥയെക്കുറിച്ചാണ് പറഞ്ഞത്. തന്നെ തെറ്റിദ്ധരിച്ചതിൽ വിഷമമുണ്ട്. മോഹൻലാൽ ‘നടിമാർ’ എന്ന് വിശേഷിപ്പിച്ചതിൽ എന്താണ് തെറ്റ്.
വനിത കൂട്ടായ്മ ഭാരവാഹികൾ മോഹൻലാലിനെ ‘അയാൾ’, ‘അങ്ങേര്’ തുടങ്ങിയ വാക്കുകളാണ് ഉപയോഗപ്പെടുത്തിയത്. സംഘടനക്കുവേണ്ടി ഒേട്ടറെ ത്യാഗം സഹിക്കുന്ന ലാലേട്ടെൻറ മേക്കിട്ട് കയറാനുള്ള നീക്കം അംഗീകരിക്കാനാവില്ല. കൂട്ടായ്മ ആരോപിച്ച ആരോപണങ്ങൾക്ക് ‘അമ്മ’ പ്രതികരിക്കും. ‘അമ്മ’ക്കെതിരെ കുറ്റാരോപണങ്ങൾ ഉന്നയിക്കാൻ ഡബ്ല്യു.സി.സിക്ക് അവകാശമില്ലെന്നും ബാബുരാജ് പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.