കസബ പ്രദർശിപ്പിക്കും; തനിക്കെതിരായ പ്രചരണത്തിന് പരിഹാസവുമായി പാർവതി

കസബ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് സംസാരിച്ചതിന് നടി പാർവതിക്കെതിരെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ രംഗത്തുവരുന്നതിനിടെ പരിഹാസവുമായി നടി. കസബ എന്ന ചിത്രം വുമൺ ഇൻ സിനിമ കളക്ടീവ് പ്രദർശിക്കുമെന്ന തലക്കെട്ടോടെ ഫേസ്ബുക്കിലൂടെയാണ് തന്‍റെ നിലപാടുമായി നടി രംഗത്തെത്തിയത്. 

കസബ എന്ന ചിത്രം വുമൺ ഇൻ സിനിമ കളക്ടീവ് പ്രദർശിപ്പിക്കുമെന്ന ഈ തലക്കെട്ട് കാണുമ്പോൾ മാത്രമേ ഒാൺലൈൻ മഞ്ഞ പത്രങ്ങൾ ഇത് ശ്രദ്ധിക്കുകയുള്ളുവെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. താൻ സിനിമയെയും അതിലെ കഥാപാത്രത്തെയും വിമർശിച്ചത് ഇന്ത്യയിലെ മഹാനായ ഒരു നടന് എതിരെയാക്കി മാറ്റിയതിന് ഒാൺലൈൻ പത്രങ്ങൾക്ക് നന്ദിയുണ്ട്. ഈ മഞ്ഞവാർത്തകൾ വിശ്വസിക്കുന്ന ആരാധകർക്കും നന്ദി. ഇതുവഴി ഒാൺലൈൻ മാധ്യമങ്ങൾക്ക് നല്ല ഹിറ്റും അതുവഴി പണവും ലഭിക്കുന്നു. നിരന്തരം നടത്തുന്ന സൈബർ ട്രോളിങ് സൈബർ അധിക്ഷേപമാണെന്ന് നിങ്ങളുടെ സുഹൃത്തുക്കളോട് പറയൂ. ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുന്ന ദജാം എന്ന ചിത്രത്തിലെ സംഭാഷണങ്ങൾ ഉദ്ധരിച്ചാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. 

കഴിഞ്ഞ ദിവസം ഐ.എഫ്.എഫ്കെയിൽ നടന്ന ഒാപൺ ഫോറത്തിൽ കസബയിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് പാർവതി സംസാരിച്ചിരുന്നു. ഇത് പിന്നീട് പാർവതി മമ്മൂട്ടിയെ വിമർശിച്ചുവെന്ന തരത്തിലുള്ള വാർത്തയായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതിന് മറുപടിയായാണ് പാർവതി തന്നെ രംഗത്തെത്തിയത്. 
 

Tags:    
News Summary - WCC special screening of KASABA-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.