കൊച്ചി: സിനിമമേഖലക്ക് അനുയോജ്യമായ എഴുതി തയാറാക്കിയ രൂപരേഖ പുറത്തിറക്കുമെന്ന ് വിമൻ ഇന് സിനിമ കലക്ടിവ് (ഡബ്ല്യു.സി.സി). രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊച് ചിയിൽ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ കാര്യങ്ങളും ചെന്നൈയിൽ മേയിൽ നടക്കുന്ന ചർച്ച കളിൽ മുന്നോട്ടുവെക്കുന്ന നിർദേശങ്ങളും ഉൾപ്പെടുത്തിയാവും രൂപരേഖ തയാറാക്കുക.
അ ടുത്ത ഡിസംബറിൽ ഇവ ക്രോഡീകരിച്ച് മാന്വൽ രൂപത്തിൽ പുറത്തിറക്കും. ഇതിെൻറ പകർപ്പ് എല്ലാ സംസ്ഥാന സർക്കാറുകൾക്കും സമർപ്പിക്കും. സർക്കാറുകൾക്ക് താൽപര്യമുണ്ടെങ്കിൽ പെരുമാറ്റച്ചട്ട രൂപത്തിൽ ഇത് പ്രയോഗത്തിൽ വരുത്താമെന്നും ഡബ്ല്യു.സി.സി അംഗങ്ങൾ പറഞ്ഞു.
സിനിമമേഖല നാട്ടിലെ നിയമങ്ങൾക്ക് വിധേയമായി പ്രവർത്തിക്കുന്ന ഇടമായി മാറണം. മറ്റ് എല്ലാ സംഘടനകൾക്കും ബഹുമാനം നൽകിതന്നെയാണ് ഡബ്ല്യു.സി.സി പ്രവർത്തിക്കുന്നത്. തൊഴിലിടങ്ങളിൽ തുല്യനീതിക്ക് വേണ്ടിയാണ് സംഘടന ശ്രമിക്കുന്നത്. അത് ഒരുസുപ്രഭാതത്തിൽ ലഭിക്കുമെന്ന ചിന്ത അംഗങ്ങൾക്ക് ഇല്ലെന്നും സംഘടന പ്രവർത്തകരായ അഞ്ജലി മേനോൻ, വിധു വിൻസെൻറ്, സജിത മഠത്തിൽ എന്നിവർ പറഞ്ഞു. ഡബ്ല്യു.സി.സിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചർച്ചകൾക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
ഡബ്ല്യു.സി.സി അംഗങ്ങൾ നയിക്കുന്ന സിനിമ സെറ്റുകളിൽ കോൺട്രാക്ടും പരാതി പരിഹാരസെല്ലും രൂപവത്കരിക്കാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു. ഇരയാക്കപ്പെട്ട സഹോദരിക്ക് നടത്തുന്ന നിയമപോരാട്ടങ്ങൾ തുടരും. ജസ്റ്റിസ് ഹേമ കമീഷൻ റിപ്പോർട്ടും ഹൈകോടതിയിൽ നിലനിൽക്കുന്ന പൊതുതാൽപര്യഹരജിയുടെ വിധിയും അനുസരിച്ചാകും മുന്നോട്ടുള്ള നീക്കമെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.