ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ജീവിതം ‘തലൈവി’ എന്ന പേരിൽ അഭ്രപാളിയിലെത്തുേമ്പാൾ ഉറ്റതോഴിയായ ശശികലയായെത്തുക തെന്നിന്ത്യൻ നായിക പ്രിയാമണിയെന്ന് സൂചന. അണിയറപ്രവർത്തകർ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
‘ഫാമിലി മാൻ’ എന്ന വെബ് സീരീസിലാണ് പ്രിയമാണി അവസാനം അഭിനയിച്ചത്. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം കങ്കണ റണാവത്താണ് ജയലളിതയുടെ വേഷമണിയുന്നത്. അരവിന്ദ് സാമിയാണ് എ.ഐ.എ.ഡി.എം.കെ സ്ഥാപകനും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.ജി.ആറിെൻറ വേഷത്തിൽ.
‘ജഡ്ജ്മെൻറൽ ഹേ ക്യാ’ എന്ന ചിത്രത്തിൽ അവസാനമായി അഭിനയിച്ച കങ്കണ ഭരതനാട്യവും തമിഴും അഭ്യസിച്ച് ചിത്രത്തിനായി ഒരുക്കങ്ങൾ നടത്തി. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തിരക്കഥയൊരുക്കിയ വിജയേന്ദ്ര പ്രാസാദാണ് ചിത്രത്തിെൻറ രചന. ജി.വി. പ്രകാശ്കുമാർ സംഗീതമൊരുക്കുേമ്പാൾ നീരവ് ഷാ കാമറ കൈകാര്യം ചെയ്യും. അടുത്ത വർഷം ജൂണിൽ ചിത്രം പ്രദർശനത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.