മലയാള സിനിമയിലെ നിത്യഹരിത നായകൻ എന്ന വിശേഷണത്തിന് അർഹനായ ഒരേയൊരാളേ ഉണ്ടായിരുന്നുള്ളു. പ്രേം നസീർ. വലിയൊര ു നടൻ എന്നതിനെക്കാൾ വലിയൊരു മനുഷ്യനായ കലാകാരൻ. ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി റെക്കോർഡിട്ട താരം.
അവസാന കാലത്ത് അദ്ദേഹത്തിൽ അവശേഷിച്ചിരുന്ന ഒരു മോഹമുണ്ടായിരുന്നു.
ഒരു സിനിമ സംവിധാനം ചെയ്യുക...
ഒര ുകാലത്ത് നിർമാതാക്കൾ ഡേറ്റിനായി വീട്ടുപടിക്കൽ ഉണ്ണാവ്രതം കിടന്ന നായകനായിരുന്ന നസീർ സിനിമ സംവിധാനം ചെയ്യാന ുള്ള മോഹവുമായി മലയാളത്തിലെ ചില സൂപ്പർ താരങ്ങളുടെ ഡേറ്റിനായി ഷൂട്ടിങ് ലൊക്കേഷനുകളിൽ കയറിയിറങ്ങിയ കഥ അധികമാർക്കും അറിയില്ല. ആ കഥ പറയുകയാണ് സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ. ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുന്ന ‘സംഘട്ടനം ത്യാഗരാജൻ’ എന്ന ആത്മഭാഷണത്തിലാണ് ത്യാഗരാജൻ പ്രേം നസീറിന് നേരിടേണ്ടിവന്ന സങ്കടകരമായ അവസ്ഥ വിവരിക്കുന്നത്...
പ്രേം നസീറിനെ കാണാൻ സ്റ്റുഡിയോകൾക്കു മുന്നിൽ ക്യൂ നിന്ന, പിന്നീട് നസീറിനൊപ്പം ചെറു ചെറു വേഷങ്ങളിലൂടെ സിനിമയിൽ പിടിച്ചുകയറി സൂപ്പർ താരങ്ങളായ അവർ നിർദാക്ഷിണ്യം ഡേറ്റില്ലെന്ന് പറഞ്ഞ് അദ്ദേഹത്തെ മടക്കുകയായിരുന്നുവെന്ന് ത്യാഗരാജൻ പറയുന്നു...
ഒട്ടും പരിഭവമില്ലാതെ ചിരിച്ചുകൊണ്ട് മടങ്ങിപ്പോകുന്ന നസീറിനെ സെറ്റുകളിൽ കണ്ടിട്ടുണ്ട്..
‘എന്തുകൊണ്ട് ഡേറ്റ് കൊടുത്തില്ല എന്ന് ചോദിച്ചപ്പോൾ മലയാളത്തിലെ ഒരു സൂപ്പർ സ്റ്റാർ എന്നോട് പറഞ്ഞത് ‘‘ചുമ്മാതിരിക്ക് മാസ്റ്റർ, ആ ഓൾഡ്മാൻെറ കൈയിൽ ഒരു പഴഞ്ചൻ കഥയുണ്ട്.. അതുവെച്ച് സംവിധാനം ചെയ്യണമെന്നൊക്കെ പറഞ്ഞുവന്നാൽ നമുക്ക് വേറേയെന്തെല്ലാം പണിയുണ്ട്....’’
ആരായിരുന്നു ആ സൂപ്പർ താരം..?
തുടർന്നു വായിക്കാൻ ഈ ലക്കം മാധ്യമം ആഴ്ചപ്പതിപ്പ് വായിക്കുക..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.