ബെയ്ജിങ്: ബോളിവുഡ് ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ സിനിമകൾ ചൈനയിൽ പ്രദർശിപ്പിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് പ്രസിഡൻറ് ഷി ജിൻപിങ്. ദ്വിദിന സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വാർത്തലേഖകരോട് സംസാരിക്കവെയാണ് ഷി മനസ്സുതുറന്നത്.
താൻ ബോളിവുഡിലെയും പ്രാദേശികഭാഷകളിലെയും ഉൾപ്പെടെ നിരവധി ഇന്ത്യൻ സിനിമകൾ കണ്ടിട്ടുണ്ട്. ഇന്ത്യൻ സിനിമകൾ ചൈനയിലും ചൈനീസ് സിനിമകൾ ഇന്ത്യയിലും പ്രദർശിപ്പിക്കുന്നത് നല്ല കാര്യമായിരിക്കുമെന്ന് ഷി അഭിപ്രായപ്പെട്ടതായി വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.
ഷിയ്ക്ക് സർപ്രൈസൊരുക്കാൻ മോദി കൊണ്ടുപോയ ചൈനീസ് കലാകാരെൻറ നേതൃത്വത്തിലൊരുക്കിയ 1982 ൽ ഇറങ്ങിയ യെ വാദ രഹാ എന്ന സിനിമയിലെ തു തു ഹെ എന്ന പാട്ടിെൻറ വാദ്യോപകരണ സംഗീതവും അരങ്ങേറി. ആമിർഖാൻ അഭിനയിച്ച ദംഗൽ താൻ കണ്ടിരുന്നുവെന്നും വളരെ ഇഷ്ടപ്പെട്ടുവെന്നും ഷി മോദിയെ അറിയിച്ചു. ചൈനയിൽ റെക്കോഡുകൾ ഭേദിച്ചു മുന്നേറിയ ദംഗൽ 1100 കോടി രൂപ കലക്ഷൻ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.