ദംഗൽ ഒരുപാടിഷ്ടമായി; കൂടുതൽ ഇന്ത്യൻ സിനിമകൾ പ്രദർശിപ്പിക്കണമെന്ന് ഷി ജിൻപിങ്
text_fieldsബെയ്ജിങ്: ബോളിവുഡ് ഉൾപ്പെടെയുള്ള നിരവധി ഇന്ത്യൻ സിനിമകൾ ചൈനയിൽ പ്രദർശിപ്പിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് പ്രസിഡൻറ് ഷി ജിൻപിങ്. ദ്വിദിന സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വാർത്തലേഖകരോട് സംസാരിക്കവെയാണ് ഷി മനസ്സുതുറന്നത്.
താൻ ബോളിവുഡിലെയും പ്രാദേശികഭാഷകളിലെയും ഉൾപ്പെടെ നിരവധി ഇന്ത്യൻ സിനിമകൾ കണ്ടിട്ടുണ്ട്. ഇന്ത്യൻ സിനിമകൾ ചൈനയിലും ചൈനീസ് സിനിമകൾ ഇന്ത്യയിലും പ്രദർശിപ്പിക്കുന്നത് നല്ല കാര്യമായിരിക്കുമെന്ന് ഷി അഭിപ്രായപ്പെട്ടതായി വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.
ഷിയ്ക്ക് സർപ്രൈസൊരുക്കാൻ മോദി കൊണ്ടുപോയ ചൈനീസ് കലാകാരെൻറ നേതൃത്വത്തിലൊരുക്കിയ 1982 ൽ ഇറങ്ങിയ യെ വാദ രഹാ എന്ന സിനിമയിലെ തു തു ഹെ എന്ന പാട്ടിെൻറ വാദ്യോപകരണ സംഗീതവും അരങ്ങേറി. ആമിർഖാൻ അഭിനയിച്ച ദംഗൽ താൻ കണ്ടിരുന്നുവെന്നും വളരെ ഇഷ്ടപ്പെട്ടുവെന്നും ഷി മോദിയെ അറിയിച്ചു. ചൈനയിൽ റെക്കോഡുകൾ ഭേദിച്ചു മുന്നേറിയ ദംഗൽ 1100 കോടി രൂപ കലക്ഷൻ നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.