ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഗോവൻ കാഴ്ചകൾ -റിവ്യൂ

കഴിഞ്ഞ വർഷത്തെ ബ്ലോക്​ബസ്റ്റർ ചിത്രങ്ങളിലൊന്നായ രാമലീലയുടെ സംവിധായകൻ അരുൺ ഗോപിയും താരപുത്രൻ പ്രണവ് മോഹ ൻലാലും ഒന്നിക്കുമ്പോൾ പ്രതീക്ഷ വാനോളമാണ്. കൂടെ സൂപ്പർഹിറ്റ്​ നിർമാതാവ്​ ടോമിച്ചൻ മുളകുപാടവും ‘ഇരുപത്തിയൊന് നാം നൂറ്റാണ്ട്’ എന്ന പേരും കൂടി ചേരുമ്പോൾ ഒരു വലിയ ഹിറ്റ് തന്നെ പ്രതീക്ഷിച്ചാണ് പ്രേക്ഷകർ തീയേറ്ററിൽ പോവുക. അത ിനാൽ തന്നെയാണ്​ റിലീസിന് മുമ്പ്​ സംവിധായകൻ അമിത പ്രതീക്ഷയുമായി തീയേറ്ററിൽ പോകരുതെന്ന് മുൻകൂർ ജാമ്യം എടുത്തത ്. എന്നിട്ടുപോലും പ്രണവി​​​െൻറ 21ാം നൂറ്റാണ്ട്​ പ്രേക്ഷകർക്ക് തൃപ്തി നൽകിയില്ല എന്നതാണ് വാസ്​തവം.

ഗോവയിൽ പഴയ ഗുണ്ടാതലവനായ ബാബ (മനോജ്​ കെ.ജയൻ) എന്ന ആളുടെ രണ്ടുമക്കളിൽ മൂത്തവനായ അപ്പുവായിട്ടാണ്​ പ്രണവ്​ ചിത്രത്തിൽ അഭിനയിക്കുന്നത്​. അപ്പ​​​െൻറ പ്രവൃത്തിയിൽ തൽപരനല്ലാത്ത മകൻ ഹോംസ്​റ്റേയും സർഫിങ്​ പ്രകടനവുമൊക്കെയായിട്ടാണ്​ ജീവിച്ചുപോകുന്നത്​. ഗോവയുടെ കളർഫുൾ കാഴ്​ചകളും ജീവിത രീതികളുമായാണ് ചിത്രം പുരോഗമിക്കുന്നത്. അതിനിടെ അപ്പുവി​​​െൻറ ജീവിതത്തിലേക്ക് സായ എന്ന പെൺകുട്ടി കടന്നുവരുന്നതോടെ​ ചിത്രത്തി​​​െൻറ കഥാഗതിക്ക്​ മാറ്റം വരുന്നു​. ഒാട്ടവും ചാട്ടവുമുള്ള ചടുലതയാർന്ന നിമിഷങ്ങളുമായി ചിത്രത്തി​​​െൻറ രണ്ടാം പകുതി കുറച്ചു കൂടി ത്രില്ലിംഗ് ആണ്. രണ്ടാം പകുതിയിൽ ചിത്രം ത്രില്ലർ സ്വഭാവത്തിലേക്ക് മാറുന്നു.

ചില സമകാലിക പ്രശ്​നങ്ങളും സാമൂഹിക മാധ്യമത്തി​​​െൻറ ഉ​പയോഗവുമെല്ലാം നല്ല രീതിയിൽ പറയാനും വിമർശിക്കാനും സംവിധായകന്​ കഴിഞ്ഞിട്ടുണ്ട്​. അത്തരം രംഗങ്ങൾ കൈയടി നേടുന്നുമുണ്ട്. എന്നാലും സംഘട്ടനരംഗങ്ങൾ അസ്വാഭാവികമായി പോയി എന്ന് പറയാതിരിക്കാനാവില്ല. അപ്പു അമാനുഷികനാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള സ്റ്റണ്ട് രംഗങ്ങൾ അസ്വാരസ്യം ഉണ്ടാക്കുന്നുണ്ട്. ആദി എന്ന ജീത്തു ജോസഫ്​ സിനിമയിലുടനീളമുള്ള പ്രണവി​​​െൻറ ഭയം നിഴലിക്കുന്ന കഥാപാത്രമാണ്​ ഇൗ ചിത്രത്തിലും തെളിഞ്ഞുകാണുന്നത്​​. അഭിനയത്തിൽ പലപ്പോഴും പതർച്ചയും ദൃശ്യമാകുന്നുണ്ട്​. അതേസമയം ഡാൻസും മെയ്​മറന്നുള്ള ചില സംഘട്ടന രംഗങ്ങളിലും പ്രണവ് മികവ് പുലർത്തുന്നുണ്ട് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

മോഹൻലാലി​​​െൻറ അധോലോക ചിത്രം ‘ഇരുപതാം നൂറ്റാണ്ടി​’​​െൻറ തുടർച്ചയല്ല ചിത്രമെന്ന് അണിയറപ്രവർത്തകർ നേരത്തെ തന്നെ വിശദീകരിച്ചിരുന്നുവെങ്കിലും ആ സിനിമയുടെ ചില ചേരുവകൾ ചിത്രത്തിൽ കൈയടിക്ക്​ വേണ്ടി ഉൾപ്പെടുത്തിയിട്ടുണ്ട്. (ഒന്നിനും കൈയടി ലഭിച്ചില്ല എന്നതാണ്​ സത്യം). ഏതാനും ചില രംഗങ്ങളിൽ വന്ന്​ ബിജുകുട്ടനും ധർമജൻ ബോൾഗാട്ടിയും ചിരിപ്പിക്കുന്നുണ്ട്​. എടുത്തുപറയേണ്ടത്​ വ്യത്യസ്​തമായ ഗെറ്റപ്പിലെത്തിയ മനോജ്​ കെ. ജയ​​​െൻറ ബാബ എന്ന കഥാപാത്രമാണ്​. കാമിയോ റോളിലെത്തിയ ഗോകുൽ സുരേഷ്​ കിട്ടിയ റോളിൽ തിളങ്ങി.

ഓർത്തുവെക്കാൻ തരത്തിൽ ഗാനങ്ങൾ ഒരുക്കാൻ ഗോപിസുന്ദറിനുമായില്ല. ഗോവൻ കടൽഭംഗിയും കേരളത്തി​​​െൻറ കരഭംഗിയും നല്ല മിഴിവോടെ അഭിനന്ദൻ രാമാനുജൻ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. വലിയ പ്രതീക്ഷ ഇല്ലാതെ പോകുന്നവർക്ക് കണ്ടിരിക്കാവുന്ന ശരാശരി ചിത്രം മാത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. ചിത്രത്തിൽ പ്രണവ്​ പറയുന്ന ഡയലോഗും മനസ്സിൽ വെക്കാം - അപ്പ​​​െൻറ ചരിത്രം അപ്പന്​.

Tags:    
News Summary - irupathiyonnam noottandu review-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.