ത്രില്ലറല്ല, എന്നാൽ ഇമോഷണൽ ഡ്രാമയുമല്ല

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ മുഖ്യധാരാ ഇന്ത്യന്‍ ചിത്രമാണ് ‘പൊന്മകൾ വന്താൽ’. തമിഴ് സിനിമയിലെ ആദ്യത്തെ ഓൺലൈൻ പ്ലാറ്റ്ഫോം റിലീസായ ചിത്രം ആമസോൺ പ്രൈമിലാണ് ഒ.ടി.ടി റിലീസിനെത്തിയിരിക്കുന്നത്. സൂര്യ നിർമ്മിച്ച് നവാഗതനായ ജെ.ജെ.ഫ്രഡറിക്ക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 15 വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു കേസ്​ വീണ്ടും വിചാരണക്കെടുപ്പിക്കുന്ന അഭിഭാഷകയായ വെൺബയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. 

2004ൽ കുട്ടികളെ തട്ടിക്കൊണ്ടു പോയി കൊല നടത്തിയെന്ന കേസിലെ അന്വേഷണത്തിനിടയിൽ എൻകൗണ്ടർ ചെയ്യപ്പെടുന്ന ജ്യോതിയുടെ കേസ് ആണ് വെൺബ വീണ്ടും അന്വേഷിക്കുന്നത്. ഡിഫൻസ് ലോയർ മണിരത്നമായി മറുവശത്ത് പാർഥിപൻ കൂടി വരുന്നതോടെ വിചാരണ ഉദ്വേഗജനകമാകുന്നു. വെൺബക്ക് പിന്തുണ നൽകുന്നത് പെറ്റീഷൻ പെതുരാജ് എന്ന ഭാഗ്യരാജി​​​െൻറ അച്ഛൻ കഥാപാത്രമാണ്.

ജ്യോതിയുടെ കേസ് റീഓപൺ ചെയ്യാൻ വെൺബക്കുള്ള പ്രേരണ എന്താണ്, എന്താണ് ആ കേസിന് പിന്നിലെ സത്യാവസ്ഥ തുടങ്ങിയ കാര്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ചിത്രം. ആക്രമിക്കപ്പെട്ട സ്ത്രീ നിശബ്​ദയായി, അത് തുറന്ന് പറയാതെ/പ്രതികരിക്കാതെ ഇരിക്കേണ്ടവളല്ല എന്ന ഓർമ്മപ്പെടുത്തൽ കൂടി ചിത്രം മൂന്നോട്ട് വെക്കുന്നുണ്ട്.

പൂർണമായി ഇൻവെസ്​റ്റിഗേറ്റിവ് ത്രില്ലറെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമല്ല ‘പൊന്മകൾ വന്താൽ’. കോടതി രംഗങ്ങൾ കൊണ്ട് ഇമോഷണൽ ഡ്രാമയാണെങ്കിലും ചിത്രം ത്രില്ലർ സ്വഭാവം കൈവിട്ടിട്ടുമില്ല. അമ്മ-മകൾ ബന്ധം മനോഹരമായി കാണിക്കുന്ന സിനിമയിൽ ജ്യോതിയായും വെൺബയായും വേഷമിടുന്നത് ജ്യോതികയാണ്. കുട്ടികളെ ലൈംഗിക ചൂഷണം നടത്തുന്ന വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം ഏറെക്കുറെ പ്രേക്ഷകർക്ക് ഊഹിക്കാവുന്ന കഥാസന്ദർഭങ്ങൾ തന്നെയാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ക്ലൈമാക്സ്​ അൽപമെങ്കിലും വ്യത്യസ്തമാക്കുന്നതിൽ സംവിധായകൻ വിജയിക്കുകയും ചെയ്​തു. പ്രേക്ഷക പ്രതീക്ഷകൾക്ക് വിരുദ്ധമായൊരു ക്ലൈമാക്സ്​ ട്വിസ്​റ്റ്​ കൊണ്ടുവരാനായിട്ടുണ്ട്​.

നിയമസംഹിതയുടെ പഴുതിലൂടെ അധമന്മാര്‍ രക്ഷപെടുന്നതിനൊപ്പം നിരപരാധികള്‍ ബലിയാടാകുന്നുവെന്നും സാധാരണക്കാരന്‌ വിശ്വാസത്തോടെ സമീപിക്കാവുന്ന അധികാര കേന്ദ്രങ്ങളില്‍ അവസാനത്തേതായി നീതിപീഠം ബാക്കിയുണ്ടെന്നും ഓർമ്മപ്പെടുത്തുകയാണ്​ ഈ ചിത്രം.

വരദരാജനായി എത്തിയ ത്യാഗരാജന്‍, പബ്ലിക്‌ പ്രോസിക്യൂട്ടറായ രാജരത്‌നത്തെ അവതരിപ്പിച്ച പാർഥിപന്‍, പെറ്റീഷന്‍ പെതുരാജായി എത്തിയ ഭാഗ്യരാജ്‌, ജഡ്‌ജായ പ്രതാപ്‌ പോത്തന്‍ എന്നിവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി. റാംജിയുടെ ഛായാഗ്രഹണവും റൂബ​​​െൻറ എഡിറ്റിങും മികച്ചുനിൽക്കുന്നു. 

Tags:    
News Summary - Ponmagal Vandhal Movie Review:Not A Thriller and Emotional Drama-Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.