ഞണ്ടുകളുടേയും കീമോ ഭടന്മാരുടേയും യുദ്ധത്തിന്‍റെ കഥ Review

ഞണ്ടുകളുമായി നിരന്തരം പോരാടുന്ന മനുഷ്യരേറെയുള്ള നാടാണ്​ നമ്മുടേത്​. ദിനംപ്രതി അത്​ കൂടിക്കൂടി വരികയുമാണ്​. എന്താണീ പോരാട്ടം എന്ന​േല്ല. അർബുദം എന്ന വ്യാധിയോടുള്ള പോരാട്ടമാണത്​. ഞണ്ടുകളും അർബുദവും തമ്മിലെന്താണ്?​. ലോക വ്യാപകമായി അർബുദത്തിന്‍റെ പ്രതീകമായി ഉപയോഗിക്കുന്ന രൂപം ഞണ്ടിന്‍റേതാണ്​. അൽത്താഫ്​ സലീം സംവിധാനം ചെയ്​ത്​ നിവിൻ പോളി നിർമ്മിക്കുകയും ഒപ്പം നായകനാവുകയും ചെയ്യുന്ന സിനിമ ഞണ്ടുകളും കീമോ ഭടന്മാരും തമ്മിലെ യുദ്ധത്തിന്‍റെ കഥയാണ്​. മികച്ച പ്രമേയമാണിത്​. ഗൗരവമായ വിഷയത്തെ മടുപ്പിക്കാതെ, ഭയപ്പെടുത്താതെ ഹൃദയത്തിൽ തൊടുംവിധം അവതരിപ്പിച്ചിരിക്കുന്നു. അൽതാഫിന്‍റെ ആദ്യ സിനിമയാണിത്​. അതിന്‍റെ കൈയടക്കക്കുറവൊന്നും സിനിമയിൽ പ്രതിഫലിക്കുന്നില്ല. നല്ലൊരു ടീമിനൊപ്പം ചേർന്നതിന്‍റെ ഗുണം സിനിമയിലെ പുതുക്കക്കാർക്ക്​ കിട്ടിയിട്ടുണ്ട്​. 

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ഒരു വീട്ടമ്മയുടെ കഥയാണ്​. ഷീല ചാക്കോ എന്ന കോളജ്​ അധ്യാപികയാണത്​. അവരുടെ കുടുംബത്തിന്‍റെ പോരാട്ടവും അതിജീവനവുമാണ്​ സിനിമയുടെ പ്രമേയം. ശാന്തികൃഷ്​ണയാണ്​ ഷീല ചാക്കോയെ അവതരിപ്പിക്കുന്നത്​. ഏറെക്കാലത്തിന്​ ശേഷമുള്ള ശാന്തിയുടെ സിനിമയിലേക്കുള്ള മടങ്ങിവരവ് മികച്ചതാണെന്ന്​ പറ​യാം​. കാൻസറിനെതിരായ പോരാട്ടത്തിന്‍റെ കഥയാണ്​​ സിനിമയെന്ന്​ പറയു​േമ്പാൾ ഗൗരവപൂർണ്ണമായ ചില ചിന്തകൾ കടന്നുവരാൻ സാധ്യതയുണ്ട്​. പക്ഷെ ഇൗ സിനിമ അത്ര ഗഹനചിന്തകൾ ഉൾക്കൊള്ള​ുന്നില്ല. അല്ലെങ്കിൽ തത്വജ്ഞാനത്തെ മൃദുവാക്കുന്ന സെൻ ബുദ്ധിസത്തോടും ബീർബൽ കഥകളോടുമൊക്കെ സാമ്യമുള്ള പ്രമേയ പരിസരമാണ്​ സിനിമക്ക്​. ഇത്തിരി നർമം ചേർത്ത്​ ബീർബൽ നിറഞ്ഞാടിയ ജീവിതം അക്​ബറിനെയെന്ന പോലെ ലോകത്തെയാകമാനം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകും ചെയ്​തിട്ടുണ്ട്​. ചിലപ്പോഴൊക്കെ പരസ്​പരം ചേരാത്ത ഖണ്ഡം ഖണ്ഡമായ രംഗങ്ങൾ ചേർത്തൊരുക്കിയ സിനിമയാണിതെന്ന്​ തോന്നും. അതൊരുപക്ഷെ തിരക്കഥയിലെ പൊരുത്തക്കേടുകളാകാം. 

സിനിമയിൽ എങ്ങിനൊക്കെ തമാശകൾ സൃഷ്​ടിക്കാം. തമാശക്കു വേണ്ട രംഗങ്ങൾ സൃഷ്​ടിക്കുകയാണ് ഒന്നാമത്തെ മാർഗം. മറ്റൊന്ന്​ സംഭാഷണങ്ങളിലൂടെ ഹാസ്യം രൂപപ്പെടുത്തുകയാണ്​. ആദ്യത്തേതിനെ സിറ്റുവേഷണൽ കോമഡി അഥവാ രംഗഹാസ്യം എന്ന്​ പറയും. മലയാളത്തിൽ മികച്ച രംഗഹാസ്യങ്ങൾ ഒരുക്കിയ സംവിധായക കൂട്ടായിരുന്നു സിദ്ദിഖ്​ ലാലിന്‍റേത്​. ഇൻ ഹരിഹർ നഗറും, ഗോഡ്​ ഫാദറും, റാംജീറാവു സ്​പീക്കിങ്ങും ഇത്തരം രംഗങ്ങളാൽ സജീവമാണ്​. ഇൗ സിനിമകളിലെ മിക്ക രംഗങ്ങളും ഹാസ്യത്തിന്‍റെ മഹിത മാതൃകകളാണ്​. സിദ്ദീഖും ലാലും ഒരുമിച്ചുണ്ടായിരുന്നപ്പോൾ ഇതൊരു ക്ലാസിക്​ നിലവാരത്തിലായിരുന്നു പിറന്നിരുന്നത്​. സിദ്ദിഖ്​ ഒറ്റക്ക്​ ഒരുക്കിയ ഫ്രണ്ട്​സിലെ ശ്രീനിവാസൻ ചിരച്ച്​ മണ്ണുകപ്പുന്ന രംഗം ഒന്നോർത്ത്​ നോക്കു. എത്ര തവണ കണ്ടാലും നാം ഇൗ രംഗമെത്തു​േമ്പാൾ വീണ്ടും ചിരിച്ചുപോകും. 

സിദ്ദീഖിന്‍റെ തന്നെ ക്രോണിക്​ ബാച്ചിലറിലെ മദ്യപനുമായുള്ള മൽപ്പിടിത്ത രംഗമൊക്കെ ഇൗ നിലവാര പരമ്പരയിലെ അവസാന കണ്ണികളിലായിരുന്നു. ഇപ്പോൾ ഇത്തരം രംഗങ്ങൾ അപൂർവ്വമായി മാറിയിരിക്കുന്നു. രംഗഹാസ്യം രൂപപ്പെടുത്തുന്നതിന്​ നല്ല ശ്രമം വേണം, അനുഭവം വേണം, പ്രതിഭ വേണം. മറ്റൊന്ന്​ സംഭാഷണ ഹാസ്യമാണ്​. പലപ്പോഴും അശ്ലീലമെന്നൊക്കെ നാം പറയുന്ന പുതിയ കാല ഹാസ്യം സംഭാഷണ ഹാസ്യമാണ്​. ഇത്​ വേഗത്തിൽ ദ്വയാർഥങ്ങളിലേക്ക്​ വഴി​െതറ്റാൻ സാധ്യതയുണ്ട്​. ഞണ്ടുകളുടെ നാട്ടിൽ സംഭാഷണ ഹാസ്യമാണ്​ അധികവും. അതൊരു നല്ല നിലവാരത്തിൽ ചെയ്യാൻ അണിയറക്കാർക്കായിട്ടുണ്ട്​. അശ്ലീലമോ ദ്വയാർഥ പ്രയോഗങ്ങളോ സിനിമയിലില്ല. വിവിധ രംഗങ്ങൾ തമ്മിലെ ചേർച്ചയില്ലായ്​മ ചിലപ്പോഴൊക്കെ കല്ലുകടി ആകുമെങ്കിലും തുടക്കക്കാരുടെ നല്ല ശ്രമമെന്ന്​ ഇളവ്​ നൽകാവുന്ന മികവ്​ ഞണ്ടുകൾക്കുണ്ട്​.

സിനിമയുടെ എടുത്തുപ​റയേണ്ടുന്ന പോരായ്​മ കഥാപാത്ര സൃഷ്​ടിയിലെ വൈവിധ്യരാഹിത്യമാണ്​. ഇതിലെ മിക്കവാറും എല്ലാ കഥാപാത്രങ്ങളും ഒരുപോലെ സംസാരിക്കുന്നവരും ഒരുപോലെ പെരുമാറുന്നവരുമാണ്​. സമഗ്രതയിൽ പരിശോധിക്കു​േമ്പാൾ  സിനിമയെ വികലമാക്കുന്ന പ്രധാനഘടകം കഥാപാത്രങ്ങളുടെ ഇൗ വ്യക്​തിത്വമില്ലായ്​മയാണ്​. മരിക്കാൻ കിടക്കുന്ന വല്യപ്പച്ഛനും അയാളെ പരിചരിക്കാനെത്തുന്ന യേശുദാസെന്ന ചെറുപ്പക്കാരനും നായകൻ കുര്യനും കാമുകി റേച്ചലും ഡോക്​ടർ സൈജുവും ഒരുപോലെ പറയുകയും പെരുമാറുകയും ചെയ്യുന്നതിലെ അസഹ്യത പ്രേക്ഷകർക്ക്​ കുറച്ച്​ അസ്​ക്യത ഉണ്ടാക്കും. സംവിധായകൻ അൽത്താഫ്​ സലീം നിവിനോടൊപ്പം അഭിനയിച്ച സഖാവ്​ സിനിമയിലെ അൽത്താഫിന്‍റെ തന്നെ സംഭാഷണങ്ങളുടെ ശൈലിയാണ്​ ഞണ്ടുകളിലെ എല്ലാ കഥാപാത്രങ്ങളുടേയും വർത്തമാനങ്ങൾക്കെന്ന്​​ പറഞ്ഞാൽ അത്​ അതിശയോക്​തി ആകില്ല.  

'ജേക്കബിന്‍റെ സ്വർഗരാജ്യം' എന്ന സിനിമയോടാണ്​ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളക്ക്​ സാമ്യം പറയാവുന്നത്​. കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും മാതാവിന്‍റെ കേന്ദ്ര സ്​ഥാനാ​േരാഹണവും ക്രിസ്​ത്യൻ പശ്​ചാത്തലവും ഒക്കെയാകാം കാരണം. ​എല്ലാ പോരായ്​മകൾക്കിടയിലും സിനിമ നിങ്ങളെ ചിരിപ്പിക്കുകയും മടുപ്പിനെ അകറ്റി നിർത്തുകയും ചെയ്യും. ഞണ്ടുകളുടെ ആക്രമണം പെരുകുന്ന കാലത്ത്​ അത്തരം മനുഷ്യർക്കും കുടുംബങ്ങൾക്കും എളുപ്പത്തിൽ താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന സിനിമയാണിത്​. വേദനകൾ പെരുകുന്ന ലോകത്ത്​ നേർത്ത രസച്ചരട്​ പൊട്ടാതെ ജീവിതത്തെ മുന്നോട്ട്​ നയിക്കാൻ സിനിമ ചിലർക്കെങ്കിലും പ്രചോദനമാകും. 

Tags:    
News Summary - Review of Malayalam Movie Njandukalude Naattil Oridavela -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.