ഫലം കണ്ട പന്ത് കൊണ്ടുള്ള നേർച്ച... (റിവ്യൂ)

രാജീവ് രവി വെട്ടിത്തുറന്ന റിയലിസ്റ്റിക് പാതയിലൂടെ മലയാള സിനിമ കുതിച്ചു പായുകയാണ്. ആ പാതയിലെ ഒടുവിലെ ഉദാഹരണമാണ് നവാഗതനായ സക്കരിയ്യ സംവിധാനം ചെയ്​ത സുഡാനി ഫ്രം നൈജീരിയ. മലപ്പുറത്തി​​​​​െൻറ സെവൻസ്​ ഫുട്​ബാൾ ആവേശവും അതിനെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ ജീവിതവുമാണ് ചിത്രം പറയുന്നത്. മുഹ്സിൻ പെരാരി സംവിധാനം ചെയ്ത കെ.എൽ 10 പത്ത് എന്ന ചിത്രത്തിൽ ഇതേ ഫുട്ബോൾ ആവേശം നേരത്തെ കണ്ടതാണ്. 

സിനിമയും സാഹിത്യവും എക്കാലവും തെറ്റിദ്ധരിപ്പിച്ച ജില്ലയാണ് മലപ്പുറം. ബോംബ്​ യഥേഷ്​ടം ലഭിക്കുന്ന, ഭീകരവാദത്തി​​​​​െൻറ വിളനിലവുമായുമെല്ലാമാണ് മലപ്പുറത്തെ മുമ്പ് അവതരിപ്പിച്ചത്. എന്നാൽ, അത്തരം തെറ്റായ പ്രതിനിധാനങ്ങളെ ചിത്രം തകർക്കുന്നുണ്ട്. കേവലം സെവൻസ്​ ഫുട്​ബാളിനുമപ്പുറം മലപ്പുറത്തി​​​​​െൻറ സ്​നേഹത്തെ അടയാളപ്പെടുത്താനാണ്​ സംവിധായകൻ ശ്രമിക്കുന്നത്​. 

മലപ്പുറത്തെ സെവൻസ്​ ഫുട്​ബാൾ ടീമി​​​​​െൻറ മാനേജറായ മജീദും(സൗബിൻ ഷാഹീർ) ആ ടീമിലേക്ക്​ കളിക്കാനെത്തുന്ന നൈജീരിയയിൽ നിന്നുള്ള സുഡാനി(സാമുവൽ റോബിൻസൺ)യും തമ്മിലുള്ള ഉൗഷ്​മളമായ ബന്ധ​ത്തി​​​​​െൻറ കഥയാണ്​ ചിത്രം പറയുന്നത്​. ഒരു സെവൻസ്​ ഫുട്​ബാൾ കളിയുടെ അനൗൺസ്​മ​​​​െൻറിൽ നിന്നാണ്​ സിനിമയുടെ ടൈറ്റിലുകൾ തെളിയുന്നത്​. കാര്യമായ വിദ്യഭ്യാസമൊന്നുമില്ലാതെ ഫുട്​ബാൾ എന്ന വികാരം മാത്രം ​നെഞ്ചേറ്റി നടക്കുന്നയാളാണ് മജീദ്​. നൈജീരിയയിൽ നിന്ന്​ സുഡാനിയെ കളിക്കാനെത്തിക്കു​േമ്പാൾ ആ സീസണിലെ വിജയങ്ങൾ മാത്രമാണ്​ അയാളുടെ പ്രതീക്ഷ. എന്നാൽ അപ്രതീക്ഷിതമായി സുഡാനിക്ക്​ പരിക്കേൽക്കുന്നതോടെ കളിക്കപ്പുറം സുഡാനി മജീദി​​​​​െൻറ ജീവിതത്തി​​​​​െൻറയും ഭാഗമാവുന്നു. തുടർന്ന്​ ഇരുവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ്​ സിനിമയെ മുന്നോട്ട്​ നയിക്കുന്നത്​.

സ്നേഹം മാത്രമാണ് ചിത്രത്തിന്‍റെ അടിസ്ഥാന പ്രമേയം. മജീദി​​​​​െൻറ ഉമ്മമാരിലുടെയും സുഹൃത്തുക്കളിലുടെയും ആ സ്നേഹത്തിന്‍റെ ഊഷ്മളതയാണ് സിനിമ അടയാളപ്പെടുത്തുന്നത്​. കാതങ്ങൾക്കിപ്പുറമെത്തിയ സുഡാനിക്ക്​ ഒരു മാതാവിന്‍റെ കരുതലും സ്​നേഹവും നൽകാൻ മജീദി​​​​​െൻറ ഉമ്മമാർക്ക്​ കഴിയുന്നു​. സുഡാനിയോടും മജീദിനോടുമുള്ള അവരുടെ ​സ്​നേഹം പലപ്പോഴും പ്രേക്ഷകരുടെ കണ്ണു നനയിക്കുന്നതാണ്​. മടി​ കൂടാതെ സൽക്കരിക്കാനുള്ള മലപ്പുറത്തുകാരുടെ മനസും സംവിധായകൻ വരച്ചിടുന്നുണ്ട്​.

അപ്രതീക്ഷിതമായി മജീദി​​​​​െൻറ വീട്ടിലെത്തുന്ന അതിഥിയായാണ്​ സുഡാനി. മടിയൊന്നും കൂടാതെയാണ് സുഡാനിയെ മജീദിന്‍റെ ഉമ്മ സ്വീകരിക്കുന്നത്. മജീദിനേക്കാളുമേറെ സുഡാനിയുടെ ഒാരോ കാര്യങ്ങളിലും ഉമ്മ ശ്രദ്ധാലുവാണ്​. സുഡാനിയെ നോക്കേനെത്തുന്ന ഡോക്​​ടറോട്​ 'ഒാനിത്തിരി തുമ്മലു'ണ്ടെന്ന്​ മജീദി​​​​​െൻറ ഉമ്മ പറയു​േമ്പാൾ ആ കരുതൽ നമുക്ക്​ അനുഭവിക്കാനാവും. രാത്രി കഴിക്കാനായി വെച്ചു നീട്ടുന്ന ചപ്പാത്തിയിലും തേങ്ങാപ്പാലിലും ആ ഉമ്മ മുഴുവൻ സ്​നേഹവും നിറച്ചിട്ടുണ്ട്​. അവിടെ  മാത്രമല്ല,  മകനോട്​ വിലകൂടിയ വാച്ച്​ സുഡാനിക്ക്​ സമ്മാനിക്കാനായി കൊണ്ടു വരാൻ പറയു​േമ്പാഴും മമ്പുറം പള്ളിയിൽ പ്രാർഥിക്കാനായി പോകു​ന്ന രംഗങ്ങളിലുമെല്ലാം ആ സ്നേഹവും കരുതലും കാണാനാവും. 

കൃത്യമായ രാഷ്ട്രീയം പറയാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട് എന്ന കാര്യം എടുത്ത് പറയേണ്ടതാണ്. അഭയാർഥികൾക്കെതിരായ സമീപനത്തിനെതിരെ സൂക്ഷ്മമായി പ്രതികരിക്കാൻ സിനിമക്കായിട്ടുണ്ട്. അതിനാൽ തന്നെ പ്രതീക്ഷ നൽകുന്ന ഒരു സംവിധാകൻ തന്നെയാണ്​ സക്കരിയയെന്ന്​ സുഡാനി വിളിച്ചോതുന്നുണ്ട്. കേവലം തമാശ രംഗങ്ങളിൽ മാത്രം ഒതുക്കേണ്ട നടനല്ല സൗബിനെന്നും സിനിമ അടിവരയിടുന്നുണ്ട്. നൈജീരിയയിൽ നിന്നെത്തിയ സാമൂവൽ റോബിൻസണും മികച്ച പ്രകടനമാണ്​ നടത്തിയത്​. നൈജീരിയയിൽ ടി.വി സീരിസിലുടെയും സിനിമയിലൂടെയും ശ്രദ്ധേയനായ സാമുവൽ ഭാഷയുടെ പരിമതികൾ മറികടക്കുന്ന പ്രകടനമാണ്​ നടത്തിയത്​. സന്തോഷത്തിലും നൊമ്പരങ്ങളിലും മജീദിനൊപ്പം അയാൾ നിൽക്കുന്നു. സിനിമയിൽ സൗബിനൊപ്പം തന്നെ കൈയടികൾ സുഡാനിയും അർഹിക്കുന്നുണ്ട്​. സൗബി​​​​​െൻറ ഉമ്മമാരുടെയും സുഹൃത്തുക്കളുടെ പ്രകടനവും എടുത്ത്​ പറയേണ്ടതാണ്​. ഏറെ വർഷങ്ങളായി നാടക രംഗത്തുള്ള സരസയും സാവിത്രയുമാണ്​ സൗബി​​​​​െൻറ ഉമ്മമാരായെത്തിയത്​. അഭിനയത്തിനുമപ്പുറം ഇരുവരും സിനിമയിൽ ജീവിക്കുക തന്നെയായിരുന്നു. ഷൈജു ഖാലിദി​​​​​​െൻറ കാമറയും ഷഹബാസ്​ അമ​​​​​െൻറ സംഗീതവും മികച്ച്​ നിൽക്കുന്നു. 

മലപ്പുറത്തെ കുറച്ചെങ്കിലും സത്യസന്ധതയോടെ ചിത്രീകരിച്ചത്​ കെ.എൽ 10 എന്ന സിനിമയായിരുന്നു. ആ നിരയിൽ തന്നെയാണ്​ സുഡാനി ഫ്രം നൈജീരിയയും നിൽക്കുന്നത്. കെ.എൽ 10ൽ നിന്ന്​ സുഡാനിയിലെത്തു​​േമ്പാൾ മലപ്പുറം കൂടുതൽ മികവോടെ സ്​ക്രീനിൽ തെളിയുന്നു. ഒരു പറ്റം മനുഷ്യരുടെ ഇടയിൽ അവരറിയാതെ കാമറ വെച്ച്​ ചിത്രീകരിക്കുന്ന അനുഭവമാണ്​ സുഡാനി കാണു​േമ്പാൾ കിട്ടുന്നത്​. രണ്ട്​ മണിക്കൂർ കഴിഞ്ഞ്​ തിയേറ്ററിൽ നിന്ന്​ പുറത്തിറങ്ങിയാലും മജീദും സുഡാനിയും അവരുടെ ഉമ്മമാരും സുഹൃത്തുക്കളുമെല്ലാം നമുക്കൊപ്പമുണ്ടാവും. അത് തന്നെയാണ്​ ചിത്രത്തി​​​​​െൻറ വിജയവും.

Tags:    
News Summary - Sudani From Nigeria Movie Review-Movie Review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.