തൃശൂർ: കേരള സംഗീത നാടക അക്കാദമി 2020ലെ ഫെലോഷിപ്, അവാർഡ്, ഗുരുപൂജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ കലാരംഗങ്ങളിലെ സംഭാവനകൾ പരിഗണിച്ചാണ് 2020ലെ പുരസ്കാരങ്ങൾക്ക് തെരഞ്ഞെടുത്തത്. പ്രശസ്തിപത്രവും ഫലകവും കാഷ് അവാർഡും (ഫെലോഷിപ് 50,000 രൂപയും അവാർഡ്, ഗുരുപൂജ 30,000 രൂപയും) അടങ്ങുന്നതാണ് പുരസ്കാരം.
ഫെലോഷിപ്: പിരപ്പൻകോട് മുരളി -നാടകം, കലാമണ്ഡലം വാസുപ്പിഷാരടി -കഥകളി, തൃപ്പൂണിത്തുറ രാധാകൃഷ്ണൻ -സംഗീതം (ഘടം).
അവാർഡ്: രജനി മേലൂർ -നാടകം, ഇ.എ. രാജേന്ദ്രൻ -നാടകം, പ്രദീപ് മാളവിക -നാടകം, മണലൂർ ഗോപിനാഥ് -ഓട്ടന്തുള്ളൽ, ടി. സുരേഷ് ബാബു -നാടകം, ഗോപാലൻ അടാട്ട് -നാടകം, സി.എൻ. ശ്രീവത്സൻ -നാടകം, കെ. വെങ്കിട്ടരമണൻ -സംഗീതം (വായ്പാട്ട്), ബാബു നാരായണൻ -വയലിൻ, േപ്രംകുമാർ വടകര -സംഗീത സംവിധാനം, റീന മുരളി -ലളിതഗാന ആലാപനം, നടേശ് ശങ്കർ -ലളിത സംഗീതം, കലാമണ്ഡലം ജിഷ്ണു പ്രതാപ് -കൂടിയാട്ടം, വിനയ ചന്ദ്രൻ -കേരള നടനം, കവിത കൃഷ്ണകുമാർ -മോഹിനിയാട്ടം, പെരിങ്ങോട് ചന്ദ്രൻ -തിമില, തൃക്കുളം കൃഷ്ണൻകുട്ടി -കഥാപ്രസംഗം. ഗുരുപൂജ: മീന ഗണേഷ് -നാടകം, രത്നമ്മ മാധവൻ -നാടകം, കൊച്ചിൻ ഹസ്സനാർ -നാടകം, മീനാരാജ് -നാടകം, നിലമ്പൂർ മണി -നാടകം, ചെറായി സുരേഷ് -നാടകം, കുര്യനാട് ചന്ദ്രൻ -നാടകം, ഇ.ടി. വർഗീസ് -നാടകം, അജയൻ ഉണ്ണിപ്പറമ്പിൽ -നാടകം, പി.വി.കെ. പനയാൽ -നാടകം, കെ.ആർ. പ്രസാദ് -നൃത്തനാടകം, എം.എസ്. പ്രകാശ് -ഉപകരണ സംഗീതം, ബബിൽ പെരുന്ന -തെരുവുനാടകം, ഇ.വി. വത്സൻ -ലളിത സംഗീതം, എം.കെ. വേണുഗോപാൽ -ബാലെ സംഗീതം, കലാമണ്ഡലം ശ്രീദേവി (ആറന്മുള)-ഭരതനാട്യം, ചവറ ധനപാലൻ -കഥാപ്രസംഗം, പരയ്ക്കാട് തങ്കപ്പൻ മാരാർ -തിമില, രമേശ് മേനോൻ -സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.