പാട്ട്​ പങ്കുവെച്ച്​​ സാക്ഷാൽ ബിഗ്​ ബി; മേഘങ്ങൾക്ക്​ മുകളിൽ ഒഴുകി നടക്കും പോലെ​ തോന്നുന്നെന്ന്​ ആര്യ ദയാൽ

കോഴിക്കോട്​: ‘അജ്​ഞാത ഗായികേ, നീയെ​​െൻറ ദിവസം ധന്യമാക്കി’- ഒരു പാട്ട്​ പങ്കുവെച്ച്​ ബിഗ്​ ബി അമിതാഭ്​ ബച്ചൻ ട്വിറ്റിൽ കുറിച്ചു. അപ്പോൾ മുതൽ ആരായിരിക്കും ആ ഗായികയെന്ന അന്വേഷണത്തിലായി ബച്ച​​െൻറ ആരാധകർ. അത്​ മറ്റാരുമല്ല കണ്ണൂരി​​െൻറ സ്വന്തം ആര്യ ദയാൽ ആണ്​. ‘സഖാവ്​’ എന്ന കവിത കേരളത്തിന്​ സുപരിചിതമാക്കിയ അതേ ആര്യ ദയാൽ.

ബച്ചൻ ത​​െൻറ പാട്ട്​ ഷെയർ ചെയ്​തു എന്നത്​ ആദ്യം വിശ്വസിക്ക​ാനേ കഴിഞ്ഞില്ല ആര്യക്ക്​. സത്യമാണെന്നറിഞ്ഞപ്പോൾ ആകാശത്തേക്കുയർന്നു പോകും പോലെ തോന്നുകയും ചെയ്​തു. ‘മേഘങ്ങളുടെ മുകളിലൂടെ ഒഴുകി നടക്കും പോലെയാണ്​ എനിക്ക്​ അനുഭവപ്പെടുന്നത്​. എ​​െൻറ പാട്ട്​ താങ്കൾ കേൾക്കുമെന്ന്​ സ്വപ്​നതതിൽ പോലും ഞാൻ വിചാരിച്ചിരുന്നില്ല. ഒരുപാട്​ സ്​നേഹം അമിതാഭ്​ ബച്ചൻ സർ. അങ്ങേക്ക്​ വേഗം സുഖമാക​ട്ടെ’- എന്നായിരുന്നു ഇതിനോട്​ ആര്യയുടെ പ്രതികരണം. 

ഗ്രാമി അവാർഡ്​ ജേതാവ്​ എഡ്​ ഷീര​​െൻറ ‘ഷേപ്പ്​ ഓഫ്​ യു’ ആണ്​ കർണാടക സംഗീതത്തിലെ സ്വരങ്ങളും പാശ്​ചാത്യ ശൈലിയും സമന്വയിപ്പിച്ച്​ ആര്യ പാടിയിരിക്കുന്നത്​. ‘എ​​െൻറ സംഗീത പങ്കാളിയാണ്​ ഈ വിഡിയോ എനിക്കയച്ച്​ തന്നത്​. ഇതാരാണ്​ പാടുന്നത്​ എന്നെനിക്കറിയില്ല. പക്ഷേ ഒന്നുപറയാം-നീ പ്രത്യേക കഴിവുകളുള്ള കുട്ടിയാണ്​. ദൈവം നിന്നെ അനുഗ്രഹിക്ക​ട്ടെ. എ​​െൻറ ആശുപത്രി ദിനം മു​െമ്പങ്ങുമില്ലാത്ത വിധം നീ ധന്യമാക്കി. കർണാടക സംഗീതത്തി​​െൻറയും പാശ്​ചാത്യ പോപ്പ്​ സംഗീതത്തി​​െൻറയും സമന്വയം... അവിശ്വസനീയം’- ആര്യയുടെ പാട്ട്​ പങ്കുവെച്ച്​ അമിതാഭ്​ ബച്ചൻ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇതാണ്​. കോവിഡ്​ സ്​ഥിരീകരിച്ചതി​നെ തുടർന്ന്​ ഇപ്പോൾ മുംബൈ നാനാവതി ഹോസ്​പിറ്റലിൽ ചികിത്സയിലാണ്​ അമിതാഭ്​ ബച്ചൻ.  

 

Tags:    
News Summary - Amitabh Bachchan shares singing video of Arya Dhayal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.