കണ്ണൂർ: മാപ്പിളപ്പാട്ടിെൻറ നിത്യഹരിത ശബ്ദമായ എരഞ്ഞോളി മൂസയുടെ നിര്യാണത്തോട െ മാപ്പിളപ്പാട്ടിെൻറ സുൽത്താനാണ് മറയുന്നത്. നിരവധി മാപ്പിളപ്പാട്ട് കലാകാരന്മാ ർക്കും മാപ്പിള കവികൾക്കും ജന്മംനൽകിയ തലശ്ശേരിക്ക് ഒരു പ്രഗത്ഭനെ കൂടിയാണ് മൂസയ ുടെ വിയോഗംവഴി നഷ്ടമാകുന്നത്.
പ്രതികൂല സാഹചര്യങ്ങളോട് പൊരുതി മലയാള മാപ്പിളപ്പാട്ട് ചരിത്രത്തിെൻറ താളുകളിൽ വിസ്മയമായി മാറിയതാണ് അദ്ദേഹത്തിെൻറ ജീവിതം. തന്നോടൊപ്പം വേദിയിൽ നിറഞ്ഞാടിയ പലരും പിൻവാങ്ങിയപ്പോഴും 80നോടടുത്തപ്പോഴും പാട്ടിെൻറ വഴിയിൽ ശബ്ദസൗകുമാര്യംകൊണ്ട് വിസ്മയം തീർക്കുകയായിരുന്നു അദ്ദേഹം. 11ാം വയസ്സിൽ തുടങ്ങിയ ആലാപനം മലയാളക്കരയും കടന്ന് ഏഴാംകടലിനക്കരെവരെ മാപ്പിളപ്പാട്ടിെൻറ ഇശൽതേൻകണം പകർന്നുനൽകി. ഇന്നത്തെ ഗൾഫ് നാടിെൻറ മായികലോകം ഉയരുന്നതിനുമുെമ്പ അവിടെ വേദിയൊരുക്കാനായി എന്നതിെൻറ റെേക്കാഡ് എരഞ്ഞോളിക്ക് സ്വന്തമാണ്.
ഉമ്മയിൽനിന്ന് പകർന്നുകിട്ടിയ പാട്ടിെൻറ വഴി
ഉമ്മയിൽനിന്ന് പകർന്നുകിട്ടിയ പാട്ടിെൻറവഴിയിൽ എരഞ്ഞോളി മൂസ വളരുകയായിരുന്നു. മക്കളെ ഉറക്കാനും വിശപ്പുകൊണ്ട് വേവുന്ന അവരുടെ വയറിെൻറ കാളിമയുടെ മുരളൽ അടക്കാനും ആയിശുമ്മ പാടുന്ന സബീനപ്പാട്ട് കേട്ടാണ് മൂസ വളർന്നത്. സബീനപ്പാട്ടിെൻറ ഈരടികൾ പതിഞ്ഞ് മൂസയുടെ മനസ്സും അത് മൂളാൻ തുടങ്ങി. കല്യാണവീടുകളിലും പ്രമാണിമാരുടെ വീടുകളിലും കലാപരിപാടികളിലും സജീവ സാന്നിധ്യമായിരുന്ന പെട്ടിപ്പാട്ടിൽനിന്നുള്ള നാടകഗാനങ്ങളും സിനിമഗാനങ്ങളും മൂസ കേട്ട് പഠിച്ചെടുത്തു. എസ്.എം. കോയയുടെയും മറ്റും മാപ്പിളപ്പാട്ടുകൾ ഗ്രാമഫോൺ വഴിയും റേഡിയോ വഴിയും ഹൃദിസ്ഥമാക്കി. അക്ഷരാഭ്യാസം കിട്ടാത്ത നാവിൽ പിന്നീട് പാട്ടിെൻറ നൈൽനദി ഒഴുകി. പാട്ട് പഠിക്കാനും പാടാനും വേദിയില്ലാത്ത കാലത്തെ അതിജീവിച്ച് പാട്ടുകാരനാകാനുള്ള അദമ്യമായ മോഹവുമായി മൂസ എരഞ്ഞോളി ഗ്രാമത്തിെൻറ ഇട്ടാവട്ടത്ത് കറങ്ങി.
ഹിന്ദുവീടുകളിലെ കല്യാണങ്ങളാണ് പരിശീലനക്കളരികളായത്. മുസ്ലിം കല്യാണത്തലേന്നുള്ള മൈലാഞ്ചിപോലെ, കല്യാണത്തലേന്ന് ഹിന്ദുവീടുകളിൽ നടക്കുന്ന അരവുകല്യാണം മൂസയുടെ പാട്ടുകളാൽ ഉത്സവമായി.
അക്ഷരമറിയാത്തവെൻറ അക്ഷരപ്പെരുമ
സ്കൂൾ പഠനം അന്യമായിരുന്നു മൂസക്ക്. സ്കൂളിൽ വരാത്ത കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്നതായിരുന്നു സ്കൂളുമായുള്ള അദ്ദേഹത്തിെൻറ ഏകബന്ധം. കുട്ടികളിൽ തലയെടുപ്പിൽ മുമ്പനായിരുന്ന മൂസയെയാണ് അധ്യാപകർ മടിയന്മാരായ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ നിയോഗിച്ചത്. ഗുരുമുഖത്തുനിന്നല്ലാതെ സ്വപ്രയത്നം വഴിയാണ് മൂസ എഴുത്തും വായനയും പഠിച്ചത്. അക്ഷരാഭ്യാസമില്ലാത്ത മൂസയുടെ പാട്ടുകളിലെ തെളിമയും അക്ഷരശുദ്ധിയും അത്ഭുതമാണ്.
ശുദ്ധമലയാളത്തിലുള്ള പ്രസംഗത്തിൽ വാക്കുകൾക്ക് തപ്പിത്തടയലില്ലായിരുന്നു അദ്ദേഹത്തിന്. ഫോക്ലോർ അക്കാദമി ൈവസ് ചെയർമാൻ പദവിയിലെത്തിയതോടെ നല്ല തിരക്കായിരുന്നു അദ്ദേഹത്തിെൻറ ജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.