മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബിഗ് ബ്രദർ' എന്ന ചിത്രത്തിലെ ഗാനം പുറത്ത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അമിത് ത്രിവേദിയും ഗൗരി ലക്ഷ്മിയും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.
ഷാമാൻ ഇന്‍റർനാഷണലിന്‍റെ ബാനറില്‍ സിദ്ധിഖ്, ഷാജി ന്യൂയോർക്ക്, മനു ന്യൂയോർക്ക്, ജെൻസോ ജോസ്, വെെശാഖ് രാജൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ മിര്‍ണ മേനോന്‍ നായികയാവുന്നു.
അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, സർജോനാ ഖാലിദ്, സിദ്ധിഖ്, ദേവന്‍, ടിനി ടോം, ഇർഷാദ്, ഷാജു ശ്രീധര്‍, ജനാർദ്ദനൻ, ദിനേശ് പണിക്കര്‍, ബോളിവുഡ് താരങ്ങളായ അര്‍ബാന്‍ ഖാന്‍, ചേതന്‍ ഹന്‍സ് രാജ്, ആസിഫ് ബസ്റ,ആവാന്‍ ചൗധരി എന്നിവർ പ്രധാനവേഷത്തിലെത്തുന്നു. ജനുവരി പതിനാറിന് ചിത്രം എസ് ടാക്കീസ് റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു.
ഛായാഗ്രഹണം -ജിത്തു ദാമോദര്‍, ഗാനരചന-റഫീഖ് അഹമ്മദ്, സംഗീതം-ദീപക് ദേവ്, എഡിറ്റര്‍-ഗൗരി ശങ്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നോബിള്‍ ജേക്കബ്, പ്രൊഡക്ഷന്‍ അഡ്വെെസര്‍-മണി സുചിത്ര, പ്രൊഡക്ഷന്‍ ഡിസെെനര്‍-ജോസഫ് നെല്ലിക്കല്‍, കല-ഷാജി നടുവില്‍, മേക്കപ്പ്-പി എന്‍ മണി, വസ്ത്രലാങ്കാരം-വേലായുധന്‍ കീഴില്ലം, കോസ്റ്റ്യും ഡിസെെനര്‍-നിവേദിത ബാലാജി രഘു,സ്റ്റിൽസ്- ലിബിസണ്‍ ഗോപി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷംസുദ്ദീൻ പി എ,അസോസിയേറ്റ് ഡയറക്ടര്‍-ആരീഷ്,നജീബ്,ശരത് എസ് പാറയില്‍,അസിസ്റ്റന്റ് ഡയറക്ടര്‍-റിന്റോ,ഹരീഷ്,ജിത്തു,ഇക്ബാല്‍,പ്രൊഡക്ഷന്‍ മാനേജര്‍-ശ്രീകാന്ത്, ഇന്ദ്രജിത്ത് ബാബു, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷിഹാബ് വെണ്ണല. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.