യേശുദാസിന്റെ ജീവിതത്തെയും സംഗീതത്തെയും അടയാളപ്പെടുത്തുന്ന നിരവധി പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. ‘അതിശയരാഗം’ എന്ന പേരിൽ രവി മേനോൻ എഴുതിയ പുസ്തകമാണ് ഇതിൽ എടുത്തുപറയേണ്ടത്. യേശുദാസ് എന്ന പ്രതിഭാസത്തിന്റെ വളര്‍ച്ചയില്‍ താങ്ങും തണലുമായി നിന്ന ചില അപൂര്‍വ വ്യക്തികളിലൂടെ അദ്ദേഹത്തിന്റെ ജീവിതവും സംഗീതവും അടയാളപ്പെടുത്തുകയാണ് ഗ്രന്ഥകാരൻ. പുസ്തകത്തിന് അവതാരിക ഒരുക്കിയത് ഒ.എൻ.വി ആയിരുന്നു.
യേശുദാസ് ചലച്ചിത്രഗാനാലാപനം തുടങ്ങിയതിന്റെ 60ാം വാർഷികമായ 2021ൽ, സാഹിത്യപ്രവർത്തക സഹകരണസംഘം അദ്ദേഹത്തെക്കുറിച്ച് ഒരു പുസ്തകം തയാറാക്കി -യേശുദാസ്: മലയാളത്തിന്റെ സ്വരസാഗരം. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അണിനിരന്ന പുസ്തകത്തിന്റെ എഡിറ്റർ എസ്. ശാരദക്കുട്ടി. ‘യേശുദാസ്: ഒപ്പം നടന്ന കാമറ’ എന്ന പുസ്തകം ഏറെ സവിശേഷമായൊരു അക്ഷരോപഹാരമാണ്. യേശുദാസിന്റെ ജീവിതത്തിലെ പല അനശ്വരനിമിഷങ്ങളെയും ഒപ്പം നടന്ന് പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ പി. ഡേവിഡാണ് ഗ്രന്ഥകർത്താവ്.
സംഗീതസംവിധായകര്‍, ഗാനരചയിതാക്കള്‍, ഗായകര്‍, അഭിനേതാക്കള്‍, സിനിമാ സംവിധായകര്‍, നിര്‍മാതാക്കള്‍, സിനിമാ സാങ്കേതിക വിദഗ്ധര്‍, സാമൂഹികപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍ തുടങ്ങി യേശുദാസുമായി ബന്ധപ്പെട്ട നിരവധി പ്രശസ്ത വ്യക്തികള്‍ ഈ പുസ്തകത്തിലുണ്ട്. മാധ്യമപ്രവർത്തകനായ കുഞ്ഞിക്കണ്ണൻ വാണിമേൽ എഴുതിയ ‘സംഗീതമേ ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രതിപാദ്യവും യേശുദാസിന്റെ ജീവചരിത്രമാണ്. ദി ഗ്രേറ്റസ്റ്റ് സിങ്ങർ യേശുദാസ് എന്ന പേരിൽ ഇംഗ്ലീഷിലും ഒരു ജീവചരിത്ര പുസ്തകം 2005ൽ പുറത്തിറങ്ങിയിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായുള്ള മണിമേഖലൈ പ്രസുറാമാണ് പ്രസാധകർ.
കേവലം വാഴ്ത്തുപാട്ടുകൾക്കപ്പുറം യേശുദാസിന്റെ സംഗീത ജീവിതത്തെ വിമർശനാത്മകമായി സമീപിക്കുന്ന രചനകളും മലയാളത്തിൽ എമ്പാടുമുണ്ടായിട്ടുണ്ട്. ‘യേശുദാസ്: ഗന്ധർവ സംഗീതം വിമർശിക്കപ്പെടുന്നു’ എന്ന പുസ്തകം (എഡിറ്റർ: ഷിബു മുഹമ്മദ്) ഇക്കൂട്ടത്തിൽപെട്ടതാണ്. ഗന്ധര്‍വശബ്ദം മലയാളിയുടെ സംഗീതാവബോധത്തെ നിര്‍ണയിക്കുകയും പരിമിതപ്പെടുത്തുകയും ചെയ്തതെങ്ങനെയെന്നാണ് ഈ പുസ്തകം അന്വേഷിക്കുന്നത്.
പ്രഭ യേശുദാസ് തിരഞ്ഞെടുത്ത യേശുദാസിന്റെ 10 പാട്ടുകൾ
1. പ്രേമ സർവസ്വമേ....
2. പാരിജാതം തിരുമിഴി...
3. മധുരം ജീവാമൃത ബിന്ദു...
4. മൂവന്തിത്താഴ്വരയിൽ...
5. പ്രാണസഖീ ഞാൻ...
6. പൊൻവെയിൽ മണിക്കച്ച...
7. പാതിരാമഴയേതോ...
8. അമ്മമഴക്കാറിന്...
9. നഗരം നഗരം മഹാസാഗരം...
10. പാടാത്ത വീണയും...
1. ഹൃദയത്തിൻ മധുപാത്രം...
2. സിത്തിരൈ നിലവ്...
3. ചന്ദനതെൻട്രലെ...
4. കല്യാണതേൻനിലാ...
5. മഴകൊണ്ടുമാത്രം...
6. മനോഹരി നിൻ..
7. വാതിൽ പഴുതിലൂടെൻ...
8. മൂവന്തിത്താഴ്വരയിൽ...
9. തൂ ബഡി മാഷാ അല്ലാ...
10. ആരോ കമഴ്ത്തിവെച്ചൊരു...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.