പ്രണയത്തിന്‍റെ ആകാശങ്ങളിലേക്കും വേർപാടിെൻറ ആഴങ്ങളിലേക്കും ഹൃദയങ്ങളെ കൊണ്ടുപോയ ഭാവാദ്രഗായകനാണ് ഷഹബാസ് അമൻ. സംസ്ഥാന സർക്കാറിെൻറ ഇൗ വർഷത്തെ ഏറ്റവും മികച്ച ഗായകനുള്ള പുരസ്കാരം ലഭിച്ച ഷഹബാസ് പാട്ടിെൻറ വഴികളിൽ സ്നേഹത്തിെൻറ ശബ്ദമാണ്. കാവ്യാത്മകമായ സംഗീതത്തിലൂടെ ഹൃദയം നിറച്ച് പ്രണയം തുളുമ്പി പാടുന്ന മറ്റൊരു പാട്ടുകാരൻ ഇല്ല. സംഗീത സംവിധായകൻ, പിന്നണി ഗായകൻ, പ്രണയത്തിെൻറയും വിരഹത്തിെൻറയും പാട്ടുകാരൻ ഇതെല്ലാം ചേർന്ന ഗസൽ ഗായകനാണ് ഷഹബാസ്. അതുകൊണ്ടുതന്നെയാണ് പ്രണയം പ്രമേയമായി സിനിമകൾ ഒരുങ്ങുേമ്പാൾ ഷഹബാസിെൻറ ശബ്ദം നാം വീണ്ടും കേൾക്കുന്നത്. പ്രണയം, വേദന ഇവയൊക്കെ സിനിമയിൽ കടന്നുവരുേമ്പാഴാണ് അണിയറ പ്രവർത്തകർ, സംവിധായകർ ഷഹബാസിനെ തേടിയെത്തുന്നത്. ഒരിക്കലും പിന്നണി തേടി ഷഹബാസ് നടന്നിട്ടില്ല. ‘മായാനദി’യിൽ ആഷിഖ് അബുവിെൻറ അവസാന വിചാരത്തിൽ ഷഹബാസ് എത്തുകയായിരുന്നു. മായാനദിയിൽ പാെട്ടാരുക്കിയതിെൻറ അനുഭവം ഷഹബാസ് പറയുകയാണ്.
മിഴിയിൽ നിന്നും മിഴിയിലേക്ക്
മിഴിയിൽനിന്നും മിഴിയിലേക്ക് തോണി തുഴഞ്ഞേ പോയ്...
മഴയറിഞ്ഞില്ലിരവറിഞ്ഞില്ലകമഴിഞ്ഞോ നമ്മൾ തമ്മിൽ മെല്ലെ..മായാനദി സിനിമയിലെ ആ ഗാനത്തിനാണ് മികച്ച ഗായകനുള്ള പുരസ്കാരം ഷഹബാസ് അമനെ തേടിയെത്തിയത്.
‘‘ഇൗ ഗാനം ഹൃദയം ചേർത്തുപാടാൻ കഴിഞ്ഞത് സിനിമയിൽ ലഭിച്ച പുതിയൊരു അനുഭവംകൊണ്ടു കൂടിയാണ്. സാധാരണ പാട്ടിെൻറ സീനുകൾ പറഞ്ഞുകേട്ട്, മനസ്സിൽ സീൻ ഒാർത്താണ് പാടുക. മായാനദിയിൽ പാട്ടിെൻറ വിഷ്വലുകൾ നേരത്തേ കണ്ട് സംഗീത സംവിധായകൻ റെക്സ് വിജയൻ, രചന നിർവഹിച്ച അൻവർ എന്നിവരുമായി ചർച്ച ചെയ്ത് പ്രണയതീവ്രതക്ക് അനുസരിച്ച് ചിട്ടപ്പെടുത്തിയതാണ് ഇൗ ഗാനം. കേട്ടുപരിചയിച്ച റെക്സിനെ ആദ്യമായി കാണുന്നത് ഇൗ സിനിമയിലാണ്. ’’
പിന്നണി ഗായകൻ എന്ന പരിമിതി
‘‘2005ൽ പുറത്തിറങ്ങിയ ചാന്ത്പൊട്ടിലെ ‘ചാന്ത് കുടഞ്ഞൊരു സൂര്യൻ മാനത്ത്...’ എന്ന ഗാനം പാടിയാണ് പിന്നണിക്ക് തുടക്കം കുറിക്കുന്നത്. പിന്നണി ഗായകൻ എന്നത് ഒരു പരിമിതിയാണ്. അതുകൊണ്ടുതന്നെ പിന്നണി എന്ന് ചേർത്തുവെക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇൗ പരിമിതിക്കപ്പുറം കടക്കുന്ന ആശയങ്ങളുടെ ഒരു കടൽ നിറഞ്ഞുതുളുമ്പുകയാണ് നമ്മളിൽ. ഒരു ലവ് സ്റ്റോറി സിനിമയാകുേമ്പാൾ അതിെൻറ പിന്നണിയിലുള്ളവർ പാട്ടുകാരനെ തേടുേമ്പാഴായിരിക്കും എന്നെ ഒാർക്കുക. പ്രണയം അല്ലെങ്കിൽ വേദന ഇതാണല്ലോ നമ്മുടെ പാട്ടുകൾ’’.
വലിയ ആൾക്കൂട്ടത്തിന് മുന്നിലായാലും സിനിമയിലായാലും ന്യൂ ജനറേഷൻ ഇഷ്ടപ്പെടുന്ന റൊമാൻറിക് വോയ്സാണ് ഷഹബാസിേൻറത്. ഇവർ ഗസലുകൾ ഇഷ്ടപ്പെടുന്നതിന് പിന്നിൽ ഇൗ ശബ്ദത്തിന് വലിയ പങ്കുണ്ട്. മണിക്കൂറുകളോളം തെൻറ മുന്നിലിരിക്കുന്നവർക്ക് ഷഹബാസിെൻറ ഒാരോ പാട്ടും ഹൃദയത്തിൽ മുത്തമിട്ട് ശാന്തമായ തിരയായി തിരിച്ചുപോവും. റൂമിയും മിർസാ ഗാലിബും ദസ്തയേവ്സ്കിയും ഖലീൽ ജിബ്രാനും വർത്തമാനങ്ങളായി നമ്മിലേക്ക് എത്തും. ബാബുക്കയും
കോഴിക്കോട് അബ്ദുൽ ഖാദറും മെഹ്ദി ഹസനും ഒ.എൻ.വിയും സച്ചിദാനന്ദനും വിരഹത്തിെൻറയും പ്രണയത്തിെൻറയും കവിതയായി പെയ്തിറങ്ങും.
ജീപ്പിെൻറ നമ്പറാണ് ഗുരു
‘‘ഗസൽ ഗായകൻ എന്ന ഒരു ബ്രാക്കറ്റിൽ ചേർക്കാനിഷ്ടമില്ലാത്തതുകൊണ്ടാണ് ഞാൻ ‘ഷഹബാസ് പാടുന്നു’ എന്ന് പറയാൻ ഇഷ്ടപ്പെടുന്നത്. സൂഫി സംഗീതത്തിെൻറ വേരുകൾ തേടിയുള്ള യാത്രയിലാണ് KEF1126 എന്ന ആൽബം പിറന്നത്.
നരകത്തിൽ തീയില്ലാ...
സ്വർഗത്തിൽ തോട്ടവും ഇല്ലാ...
എല്ലാം നിെൻറ ഉള്ളിൽ... നിെൻറ ഉള്ളിൽ.
അലയുന്ന ദർവീശുകളുടെ വഴിയിലൂടെയുള്ള യാത്രയാണ് ഇൗ ഗാനം. ഗസലിെൻറ വഴിയിൽ സൂഫി ധാരയിലേക്കുള്ള മനസ്സിെൻറ യാത്ര. ഇൗ ആൽബം ഒരു ചുവടുമാറ്റമായി തെറ്റിദ്ധരിച്ച് പല വ്യാഖ്യാനങ്ങളും വന്നതായിരുന്നു അനുഭവം. പന്തുകളിയും പാട്ടുസംഘവും സഞ്ചരിച്ച എെൻറ ജീപ്പിെൻറ നമ്പറായിരുന്നു KEF1126.
അതെെൻറ ഗുരുവായി കണ്ടാണ് ഇൗ ആൽബത്തിന് ആ പേരിട്ടത്. അവിടെ മുതൽ ഞാൻ ഒരു സൂഫി ധാരയോട് അടുത്തു എന്ന് എന്നെ സ്നേഹിക്കുന്നവർ പറയുന്നു. വായനയിൽ റൂമിയും സാർത്രും ബഷീറും ദസ്തയേവ്സ്കിയും എല്ലാമുണ്ട്. റൂമിയുടെ സ്വാധീനം സൂഫിയുടെ വേരുകൾ തേടിയുള്ള യാത്രയിലൂടെയാണ്. ഫുട്ബാൾ ഇഷ്ടപ്പെട്ട ചെറുപ്പത്തിൽ കുറുനിരയിൽ പ്രതിരോധം തീർത്ത കളിക്കാരനായിരുന്നു. ഇപ്പോൾ അത് ചിന്തകൾ പെരുത്ത മൈതാനങ്ങളിലേക്ക് ഉരുണ്ടുപോവുന്ന മനസ്സിൽ പായുകയാണ്.’’
ഉമ്മയോളം മധുരമുള്ള ചെറുപ്പം
‘‘ചെറുപ്പത്തിെൻറ ഒാർമകൾക്ക് ഉമ്മയോളം മധുരമുണ്ട്. വായന തലക്ക് പിടിച്ച് നടക്കുന്ന കാലത്ത് ആരോ ഒരാൾ പാട്ടിെൻറ വഴിയിലേക്ക് നിയോഗിച്ച പോലെയാണ് തോന്നിയത്. എങ്ങനെ ഇൗ വഴിയിൽ എത്തിപ്പെട്ടു എന്ന് പറയാൻ കഴിയില്ല. മണ്ണെണ്ണ വിളക്ക് കെടുവോളം വായന തുടർന്നു. മൗനമായി ഇരുത്തം, ഒറ്റപ്പെടാനുള്ള ആഗ്രഹം. ഇതെല്ലാം എന്നിലുണ്ടെന്ന് കണ്ടെത്തിയത് ഉമ്മയായിരുന്നു. ഒരിക്കലും കുറ്റപ്പെടുത്തലില്ലാതെ ഞാനിങ്ങനെ പ്രത്യേക വിചാരമുള്ളവനായിരിക്കും എന്ന് അവർ ആശ്വസിച്ചിരിക്കും. മലപ്പുറത്തിെൻറ സ്നേഹത്തിലാണ് വളർന്നത്. എന്നും എനിക്ക് പിന്തുണയും പ്രോത്സാഹനവും ഇൗ മണ്ണ് തന്നു.
പാട്ടും ചിന്തകളും
‘‘മരണമെത്തുന്ന നേരത്ത് നീ എന്നരികിൽ ഉണ്ടായിരുന്നെങ്കിൽ’... വേർപാടിെൻറ അഗാധമായ ഉള്ളുരുക്കം നൽകിയ ഇൗ പാട്ട് പുതുതലമുറയെ സ്വാധീനിച്ചപ്പോൾ ‘ദി സോൾ ഒാഫ് അനാമിക ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ്’ എന്ന ആൽബം രാഷ്ട്രീയ പ്രമേയം കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. ഇതിലെ ആദ്യഭാഗെത്ത സജ്നി... സജ്നീ ഇനി വേറെയായ് കഴിയുന്നതാണെൻ വേദന’... എന്ന ഗാനമാണ് പ്രണയത്തിെൻറ കാമുകീകാമുകന്മാർ നെഞ്ചേറ്റിയത്.
ഫാഷിസത്തിെൻറ ഭീതിപ്പെടുത്തുന്ന ഇരുട്ട് നിറച്ച കാലത്ത് എല്ലാ ശബ്ദങ്ങളും തോക്കുകൾക്കു മുന്നിൽ പിടഞ്ഞുവീഴുന്ന ഒരു പ്രമേയം കൊണ്ടുവന്ന ആൽബമായിരുന്നു ഇത്. അവസാന ഭാഗത്ത് സോജാ രാജകുമാരീയിലേക്ക് എത്തുേമ്പാൾ ഫാഷിസം വെടിവെച്ച് വീഴ്ത്തിയ ശബ്ദത്തെക്കുറിച്ചാണ് പറയുന്നത്. ഇതിെൻറ രാഷ്ട്രീയം അന്ന് വേണ്ടത്ര കണ്ടിരുന്നില്ല. ഇന്ന് അത് പ്രസക്തമാവുകയാണ്. അതൊരു യാഥാർഥ്യംപോലെ തോന്നുകയാണ്’’ ^ഷഹബാസ് പറഞ്ഞു.
ഒാരോ പാട്ടുകളും വ്യത്യസ്തമാണ്.
സമ്മിലൂനി...
മരണമെത്തുന്ന നേരത്ത്...
മകര കുളിർമഞ്ഞിലുലയുന്നൊരുതിർമുല്ല
മലരെ...
പ്രണയം നിറഞ്ഞ മനസ്സിൽനിന്ന് ഇൗണമായി ഒഴുകിയ ഗാനങ്ങൾ നിരവധിയാണ്. വരയും വായനയും ചിന്തയും നിറഞ്ഞ പാട്ടുകാരനാണ് ഷഹബാസ്. മനസ്സിൽനിന്ന് മനസ്സിലേക്ക് ഒഴുകിപ്പരക്കുന്ന ധ്യാനമാണ് ഷഹബാസിന് പാട്ടുകൾ. അതിൽ വേർപാടും വേദനയുമുണ്ട്. പ്രണയവും വിരഹവുമുണ്ട്. ഇതെല്ലാം ചേർന്നാണ് ഷഹബാസ് പാടുന്നത്. പുരസ്കാരത്തിെൻറ സന്തോഷം നിറഞ്ഞ കോഴിക്കോട് മലാപ്പറമ്പ് ‘ശിവ’യിൽ അംഗീകാരത്തിനുള്ള നന്ദിവാക്ക് പറയാൻ പ്രേയസി അനാമികയും മകൻ അലൻ റൂമിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.