ഞാൻ ജനിച്ചന്ന് കേെട്ടാരു പേര്. പിന്നെ ആഘോഷമായൊരു പേര്.. ലാലേട്ടാ ലാ..ലാ..ലാ..ലാ..ലാ ഇൗ ഗാനം കേരളം ഏറ്റുപാടുകയാണിപ്പോൾ. പാട്ടിന് ഇൗണമിട്ടിരിക്കുന്നത് നവാഗതനായ സംഗീത സംവിധായകൻ ടോണി ജോസഫ് പള്ളിവാതുക്കൽ. തെൻറ കന്നി ചിത്രമായ ‘മോഹൻലാലി’ലെ പാട്ടുകൾക്ക് ലഭിച്ച വൻ സ്വീകാര്യതയിൽ അതീവ സന്തോഷവാനാണ് ടോണിയിപ്പോൾ. സിവിൽ എഞ്ചിനീയറായിരുന്ന ടോണി ഒരുക്കിയ സിനിമയിലെ ഗാനങ്ങളെല്ലാം യൂട്യൂബിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരുമായി മുന്നേറുകയാണ്. കടുത്ത മോഹൻലാൽ ആരാധികയായ മീനുക്കുട്ടിയായി മഞ്ജു വാര്യർ േവഷമിടുന്ന ചിത്രം ഇന്ന് തിയറ്ററുകളിലെത്തി.
ഗാനങ്ങളെ കുറിച്ചും ഗായകരെ കുറിച്ചും തെൻറ ആദ്യ സംരംഭത്തെ കുറിച്ചുമൊക്കെ ടോണിക്ക് പറയാനുള്ളതെന്താെണന്ന് നോക്കാം.....
ഇന്ന് റിലീസാവുകയാണ് മോഹൻലാൽ എന്ന ചിത്രം. ചിത്രത്തിൽ ടോണി ഒരുക്കിയ ഗാനങ്ങളെക്കുറിച്ച്?
ചിത്രത്തിൽ അഞ്ച് പാട്ടുകളാണുള്ളത് അതിൽ നാല് പാട്ടുകളും ഞാനാണ് ചെയ്തിരിക്കുന്നത്. ഒരു പാട്ട് സംവിധായകൻ സാജിദ് യഹ്യയും ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്ത പ്രകാശ് അലക്സും ചേർന്നാണ് ഒരുക്കിയത്.
ലാലേട്ടാ ലാ.. ലാ എന്ന ഗാനം ഒരു ആരാധക ഗാനം പോലെ അല്ലാതെ നല്ലൊരു മെലഡിയായി ഒരുക്കിയിരിക്കുന്നു. എങ്ങനെയാണ് ഇൗ തീരുമാനത്തിലെത്തിയത്...?
ഇൗ പാട്ടിെൻറ കോൺസെപ്റ്റ് സംവിധായകെൻറതായിരുന്നു. ഗാനം ഒരു സാധാരണ ‘ഫാൻ ആന്തം’ പോലെയാവരുത് എന്നും അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആ രീതിയിലാണ് പാട്ടിെൻറ ഒരുക്കങ്ങൾ തുടങ്ങിയത്. അതിെൻറ ഫലംകിട്ടി എന്നുപറയാം.
പാട്ടിന് ലഭിച്ച സ്വീകരണം എത്രത്തോളമായിരുന്നു ? യൂട്യൂബിൽ മികച്ച പ്രതികരണമായിരുന്നല്ലോ..?
ഇറങ്ങി ഇത്ര ദിവസമായിട്ടും യൂട്യൂബിൽ ട്രെൻറിങ്ങിൽ ഒന്നാമതാണ് ലാലേട്ടാ.. എന്ന ഗാനം. എല്ലായിടത്തു നിന്നും ഏറ്റവും നല്ല പ്രതികരണങ്ങളും അഭിപ്രായങ്ങളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിെൻറ ക്രെഡിറ്റ് മുഴുവൻ സംവിധായകനും പിന്നെ ഗാനരചയിതാവ് മനു മഞ്ജിത്തിനുമാണ്. മനു ഒരുപാട് സമയമെടുത്ത് വളരെ നന്നായിട്ട് വരികൾ എഴുതി. ലാലേട്ടനെ കുറിച്ച് എഴുതുേമ്പാ എന്ത് ഒഴിവാക്കണം എന്ത് േചർക്കണമെന്നൊക്കെയുള്ള കൺഫ്യൂഷനുകളും ഉണ്ടായിരുന്നു. അതൊക്കെ ശ്രദ്ധിച്ചാണ് മനു എഴുതിയിരിക്കുന്നത്. പാട്ടിന് ലഭിച്ച സ്വീകാര്യത അതിെൻറ മനോഹരമായ വരികൾ കൊണ്ടുകൂടിയാണ്.
ചിത്രത്തിലെ ഗായകരെ കുറിച്ച്
ലാലേട്ടാ എന്ന ഗാനം പാടിയിരിക്കുന്നത് പ്രാർഥന ഇന്ദ്രജിത്താണ്. പിന്നെയുള്ളത് തൂവെണ്ണിലാ എന്ന ഗാനമാണ് അത് കാർത്തിക്കാണ് പാടിയത്. ഇൗ ഗാനത്തിനും യൂട്യൂബിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. വാ വാ വോ എന്ന ഗാനം ആലപിച്ചിരിക്കുന്നത് നടി നിത്യ മേനോനും സുജിത് സുരേഷും കൂടിയാണ്. ചിത്രത്തിൽ ഒരു ഗാനം കൂടിയുണ്ട് അത് സിനിമയിലെ പ്രധാനപ്പെട്ട രംഗങ്ങൾ ഉൾകൊള്ളുന്ന ഗാനമായത് കൊണ്ടാണ് പുറത്തുവരാതിരുന്നത്. നടൻ ഇന്ദ്രജിത്താണ് പാടിയിരിക്കുന്നത്.
ഒരു ചിത്രത്തിൽ അച്ഛനെയും മകളെയും പാടിക്കാൻ സാധിച്ചു അല്ലേ..?
അതെ അങ്ങനെയൊരു ഭാഗ്യം കൂടി ലഭിച്ചു. ശരിക്കും ഇന്ദ്രേട്ടൻ പാടിയ ഗാനം അദ്ദേഹത്തിെൻറ സേതുമാധവൻ എന്ന കഥാപാത്രം വരുന്ന ഒരു ഗാനമാണ് അതുകൊണ്ട് അത് ഇന്ദ്രേട്ടൻ തന്നെ പാടിയാൽ നന്നായിരിക്കും എന്നു തോന്നി. കൂടാതെ അദ്ദേഹം മുമ്പും നല്ല ഗാനങ്ങൾ പാടിയിട്ടുണ്ടല്ലോ..
ലാലേട്ടാ എന്ന ഗാനം പ്രാർഥന ഇന്ദ്രജിത്തിനെ കൊണ്ട് പാടിക്കാനുണ്ടായ കാരണമെന്തായിരുന്നു?
അത് വളരെ നല്ല തീരുമാനമായിരുന്നു. പാട്ടിന് ലഭിച്ച സ്വീകാര്യതക്കുള്ള ക്രെഡിറ്റ് പ്രാർഥനക്ക് കൂടി അർഹതപ്പെട്ടതാണ്. നമ്മൾ മറ്റ് രണ്ട് േപരെ വച്ച് പാട്ട് പാടിച്ചിട്ടുണ്ടായിരുന്നു. പക്ഷെ അവരെ കൊണ്ട് പാടിച്ചപ്പോൾ പാട്ടിൽ ഒരു സന്തോഷമുണ്ടായിരുന്നില്ല. നന്നായി പാടിയിട്ടുണ്ടെങ്കിൽ കൂടി നമ്മൾ ഉദ്ദേശിച്ച ഫീൽ വന്നില്ല. പിന്നെ ഒരു ചെറിയ കുട്ടിയെ കൊണ്ടുകൂടി പാടിച്ചു. അതും അങ്ങനെ വർക്കൗട്ട് ആയില്ല. വാക്കുകളൊന്നും കൃത്യമായി വന്നില്ല. അതിനുശേഷമാണ് സംവിധായകൻ സാജിദ് യഹ്യ ഇന്ദ്രേട്ടെൻറ മകളെ കുറിച്ച് പറഞ്ഞത്.
പ്രാർഥന പാടിയപ്പോൾ എന്തു തോന്നി?
പ്രാർഥന നന്നായി പാടുന്ന കുട്ടിയാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്. മമ്മൂക്കയുടെ ഗ്രേറ്റ് ഫാദറിലൊക്കെ പ്രാർഥന പാടിയിട്ടുണ്ടല്ലോ..? ഇന്ദ്രേട്ടനോട് കാര്യം അറിയിച്ചപ്പോൾ തന്നെ അദ്ദേഹം സമ്മതിച്ചു. പാട്ട് പുറത്തുവന്നപ്പോൾ എല്ലാവർക്കും വളരെ ഇഷ്ടമായി എന്നു പറഞ്ഞു. നമ്മൾ ഉദ്ദേശിച്ച ഫീലോട് കൂടി തന്നെ പാട്ട് വന്നു എന്നുള്ളതിെൻറ സന്തോഷം നമുക്കുമുണ്ടായിരുന്നു.
ലാലേട്ടാ എന്ന ഗാനത്തെ കുറിച്ച് ആരാധകർക്കും മറ്റ് പ്രേക്ഷകർക്കും നല്ല അഭിപ്രായമാണല്ലോ.. എന്തായിരുന്നു ലാലേട്ടെൻറ പ്രതികരണം?
ലാലേട്ടൻ പാട്ട് കേട്ടിട്ട് വളരെ നല്ല അഭിപ്രായമാണ് അറിയിച്ചത്. ഒരുപാട് സന്തോഷമായി.
വീണ്ടും ഒരു സിനിമാ താരം നിത്യാ മേനോൻ.. നിത്യയെ തെരഞ്ഞെടുക്കാനുണ്ടായ കാരണം?
നിത്യ മേനോൻ സൂര്യയുടെ 24 എന്ന ചിത്രത്തിൽ ഒരു പാട്ട് പാടിയിട്ടുണ്ട്. അതൊരു താരാട്ട് പാട്ടായിരുന്നു. എ.ആർ റഹ്മാനായിരുന്നു സംഗീതം. അതിലെ നിത്യയുടെ ശബ്ദം നമ്മുടെ ചിത്രത്തിലെ ഒരു താരാട്ട് പാട്ട് രീതിയിലുള്ള ഗാനത്തിന് ചേരുമെന്ന് തോന്നി. അങ്ങനെയാണ് നിത്യയിലേക്ക് എത്തുന്നത്. അത് വളരെ നന്നായി നിത്യ പാടിയിട്ടുണ്ട്.
പുതുമുഖ സംഗീത സംവിധായകൻ എന്ന നിലക്ക് ഒരേ സമയം അനുഭവ സമ്പത്തുള്ള ഗായകരെയും പുതുമുഖങ്ങളെയും സിനിമാ താരങ്ങളെയുമൊക്കെയാണ് പാടിച്ചിരിക്കുന്നത്.
പാട്ടുകൾ കേട്ട സുഹൃത്തുക്കളുടെയും കുടുംബത്തിെൻറയുമൊക്കെ അഭിപ്രായങ്ങൾ എന്തൊക്കെയായിരുന്നു?
ഏകദേശം രണ്ടുവർഷമെടുത്ത് പൂർത്തിയാക്കിയ ചിത്രമാണ് മോഹൻലാൽ. ഇൗ സമയങ്ങളിലൊക്കെ നമ്മൾ പാട്ട് ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. പാെട്ടാക്കെ ഞാൻ ചങ്ങാതിമാരെ വിളിച്ച് കേൾപ്പിക്കാറുമുണ്ട്. അപ്പോൾ അവർ കൊള്ളാമെങ്കിൽ അത് പറയാറുണ്ട്. അവരുടെ അഭിപ്രായങ്ങൾ കേട്ടാണ് പാട്ടുകളിലൊക്കെ മാറ്റങ്ങൾ വരുത്തിയിരുന്നത്. അതുകൊണ്ട് സുഹൃത്തുക്കൾക്കൊക്കെ ഏകദേശ ധാരണ പാട്ടുകളെ കുറിച്ചുണ്ടായിരുന്നു. പക്ഷെ പുറത്തുവരുേമ്പാൾ എങ്ങനെയായിരിക്കുമെന്നതിൽ ചെറിയ പേടിയുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം മാറി.
എങ്ങനെയാണ് മോഹൻലാൽ എന്ന സിനിമയിലേക്ക് എത്തുന്നത്.
ഇതിെൻറ സംവിധായകൻ സാജിദ് യഹ്യ എെൻറ സുഹൃത്താണ് അദ്ദേഹം വഴിയാണ് സിനിമയിലേക്ക് എത്തുന്നത്.
ഭാവി പ്രൊജക്ടുകൾ ഏതൊക്കെയാണ്?
ഒരു രണ്ട് പ്രൊജക്ടുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. അത് അനൗൺസ് ചെയ്യാൻ മാത്രമൊന്നും ആയിട്ടില്ല. നടൻമാരുടെ ഡേറ്റ് പ്രശ്നങ്ങൾ കാരണമാണത്. ൈവകാതെ പ്രൊജക്ടുകൾ അനൗൺസ് ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
സംഗീത സംവിധായകനായി അരങ്ങേറിയിരിക്കുകയാണ്. ടോണിയുടെ ഭൂതകാലത്തെ കുറിച്ച്? സംഗീതം തന്നെയായിരുന്നോ എന്നും മുന്നിലുണ്ടായിരുന്നത്?
ഞാനൊരു സിവിൽ എഞ്ചിനീയറായിരുന്നു. ബാംഗ്ലൂരിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ വർക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വർക്ക് കഴിഞ്ഞ് ഞാനൊരു മ്യൂസിക് കമ്പനി തുടങ്ങി. ചെെന്നെയിലായിരുന്നു, പക്ഷെ അത് വിജയിച്ചില്ല. അതു കഴിഞ്ഞ് ബാഗ്ലൂർക്ക് തന്നെ തിരിച്ച് വന്നു. ബാംഗ്ലൂരിൽ വച്ച് ജിംഗിൾസ് ഒക്കെ ചെയ്യുമായിരുന്നു. പിന്നെ നമ്മുടെ ലേബലിനെ ഒന്ന് പുനരുജ്ജീവിപ്പിക്കാൻ ചേകവർ എന്ന ചിത്രമടക്കം ചില മലയാള സിനിമകളുടെ ഒാഡിയോ റൈറ്റ്സ് ഒക്കെ വാങ്ങിയിരുന്നു. ശേഷം എറണാകുളത്ത് ഒരു സ്റ്റുഡിയോ തുടങ്ങി സൗണ്ട് ഫാക്ടറി എന്ന് പേരിൽ. അത് അത്യാവശ്യം കുഴപ്പമില്ലാെത പോയി എന്നു പറയാം. ഗോപിസുന്ദർ, രാഹുൽ രാജ് അടക്കമുള്ള സംഗീത സംവിധായകർ ഒക്കെ അവിടെ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ ഞാൻ രാഹുൽ രാജിെൻറ കൂടെ വർക്ക് ചെയ്തിട്ടുണ്ട്.
കുടുംബത്തെക്കുറിച്ച്? അവർ തന്ന പ്രചോദനം
ഞാൻ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന അറിവ് ഫാമിലിക്ക് തുടക്കത്തിൽ ഉണ്ടായിരുന്നില്ല. സംഗീതം തലയിലുണ്ടായിരുന്നെങ്കിലും കാര്യമായി പഠിച്ചിെട്ടാന്നുമില്ല. രണ്ട് വർഷം കർണാട്ടിക് മ്യൂസിക് പഠിച്ചു. ഒരു വർഷം ഗിറ്റാറ് പഠിക്കാൻ പോയി. ഡ്രംസ് ഒരു മൂന്ന് വർഷം പഠിച്ചു. ഇതാണ് സംഗീത പഠനം. പിന്നെ സ്കൂളിലെ ബാൻറ് ട്രൂപ്പിലൊക്കെ അഞ്ച് വർഷത്തോളം ഉണ്ടായിരുന്നു. എെൻറ ഫാമിലിക്ക് അറിയാം എെൻറയുള്ളിൽ മ്യൂസിക് ഉണ്ടെന്ന്. അതുകൊണ്ട് തന്നെ ജോലി ഉേപക്ഷിച്ച സമയത്തടക്കം അവർ തന്ന സപ്പോർട്ട് ഒരിക്കലും മറക്കാനാവില്ല. മ്യൂസിക് കമ്പനി തുടങ്ങിയപ്പോഴും അത് അത്ര നന്നായി പോകാതിരിക്കുകയും നഷ്ടങ്ങൾ വന്നിട്ടുകൂടി അവർ തന്ന സ്നേഹവും സപ്പോർട്ടുമാണ് ഇപ്പോഴും എനിക്ക് ശക്തി തരുന്നത്. അതാണ് ഇപ്പോഴും എന്നെ നിലവിർത്തുന്നത്. എെൻറ അച്ഛൻ കെ.എസ്.ഇ.ബിയിൽ ആയിരുന്നു. ഇപ്പോൾ റിട്ടയർ ചെയ്തു. അമ്മ ഹൗസ്വൈഫാണ്. ഞാൻ വിവാഹം കഴിച്ചിട്ടില്ല. പിന്നെ ചേച്ചിയുണ്ട്. ചേച്ചി ബാഗ്ലൂരിൽ സെറ്റിൽഡാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.