സംഗീതത്തിൽ താളത്തിൽനിന്ന് ആലാപനത്തിലേക്ക് വന്ന പണ്ഡിറ്റ് ജസ്രാജ് താളത്തിെൻറ മാന്ത്രികസ്പർശം അറിഞ്ഞശേഷമാണ് ആലാപനത്തിെൻറ സിംഹാസനത്തിലേക്ക് എടുത്തുയർത്തപ്പെട്ടത്. ക്ലാസിക്കൽ സംഗീതത്തിൽ ഉപകരണങ്ങൾ വായിക്കുന്നവർക്ക് സ്വരസ്ഥാനങ്ങൾ വേഗം തിരിച്ചറിയാനും അത് ആലാപനത്തിൽ അതിദ്രുതം വിളക്കിച്ചേർക്കാനും കഴിയാറുണ്ട്.
അതീന്ദ്രിയ ജ്ഞാനമുള്ളവരെപ്പോലെ സ്വരങ്ങൾ എന്ന കണ്ടറിയാനാകാത്ത സങ്കൽപസ്ഥാനത്തെ മനസ്സിലറിയാനും അത് തൊണ്ടയിലെത്തിച്ച് ഒരു മാന്ത്രികവഴിയിലൂടെ തിരിച്ചുവിട്ട് ആസ്വാദകരുടെ മനസ്സിൽ അതിെൻറ അനുരണനവും അനുഭൂതിയും എത്തിക്കാൻ കഴിയുക എന്ന ഒരു ദൈവികമായ പ്രക്രിയയാണ് ക്ലാസിക്കൽ സംഗീതത്തിൽ നടക്കുന്നത്. അതുകൊണ്ടാണ് ആസ്വാദകർ സംഗീതജ്ഞരെ ദൈവജ്ഞരെപ്പോലെ കാണുന്നത്. അത്തരത്തിലാണ് ഇന്ത്യൻ സംഗീതത്തിൽ അതുല്യ പ്രതിഭകളായ ചുരുക്കം എണ്ണത്തിൽ പണ്ഡിറ്റ് ജസ്രാജ് വരുന്നത്.
ഹരിയാനയിലെ സംഗീത കുടുംബത്തിൽ ജനിച്ച ജസ്രാജ് തബലിസ്റ്റായാണ് സംഗീതജീവിതം തുടങ്ങുന്നത്. തബലയിൽ മാന്ത്രികത തീർക്കാൻ കുട്ടിക്കാലം മുതലേ പ്രകടിപ്പിച്ച വൈഭവം പതിയെ ആലാപനത്തിലും പ്രകടിപ്പിച്ചതോടെ ഇൗ കുട്ടി സംഗീതത്തിൽ വരദാനമാണെന്ന് കുടുംബം തന്നെ വിധിയെഴുതുകയായിരുന്നു. മുതിർന്ന രണ്ട് സഹോദരന്മാരും അറിയപ്പെടുന്ന സംഗീതജ്ഞരായിരുന്നു. അവരോടൊപ്പം തബല വായിച്ചായിരുന്നു തുടക്കം. 14ാം വയസ്സിൽ വിഖ്യാത സംഗീതജ്ഞ ബീഗം അക്തറാണ് കുട്ടിയിലെ സംഗീതജ്ഞനെ കണ്ടെത്തുന്നത്. അത് മഹാനായ ഗായകെൻറ ജീവിതത്തിലെ വലിയ വഴിത്തിരിവായി. പിതാവ് പണ്ഡിറ്റ് മോതി റാമിൽനിന്നാണ് സംഗീതപഠനം തുടങ്ങുന്നത്. ഒപ്പം തബലയിലും പ്രാവീണ്യം നേടി. കുട്ടിക്കാലം ഹൈദരാബാദിൽ ചെലവഴിക്കേണ്ടിവന്ന ജസ്രാജ് ഇൻഡോർ കേന്ദ്രമാക്കിയ മേവാട്ടി ഖരാനയുടെ പ്രചാരകനായി. കടുത്ത ക്ലാസിക്കൽ രൂപമായ ഖയാലുകൾക്ക് പ്രശസ്തമായ ഖരാനയിൽ ജസ്രാജ് ജനപ്രിയരീതിയിലേക്ക് ആലാപനം പരിഷ്കരിച്ചേതാടെ പ്രശസ്തിയിലേക്ക് അതിവേഗം ഉയരുകയായിരുന്നു. 22ാം വയസ്സിൽ ആദ്യ സംഗീതാവതരണം നേപ്പാളിലായിരുന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
ശിഷ്യരെ തെരഞ്ഞെടുക്കുന്നതിൽ വലിയ നിഷ്ഠയുള്ള ജസ്രാജിനെത്തേടി കേരളത്തിൽനിന്ന് ഒരു ഗായകൻ വർഷങ്ങൾ പിറേക നടന്നു. പുണെയിൽെവച്ച് അദ്ദേഹത്തിെൻറ സംഗീതത്തിൽ ആകൃഷ്ടനായ കണ്ണൂരുകാരനായ രമേഷ് നാരായണൻ ഡൽഹിയിൽപോയി അദ്ദേഹത്തെ കാത്ത് നാളുകൾ ചെലവഴിച്ചു. വർഷങ്ങൾ പരിശ്രമിച്ചശേഷമാണ് അദ്ദേഹം ശിഷ്യനായി രമേഷിനെ അംഗീകരിച്ചത്. അതിനുശേഷമാണ് രമേഷ് ജസ്രാജിെൻറ ഹൃദയനൈർമല്യം നുകർന്നത്.
ഭീംസെൻ ജോഷിക്ക് രാജ്യം ഭാരതരത്ന സമ്മാനിക്കുകയുണ്ടായി. വിഖ്യാതനായ ജസ്രാജിന് അത് കിട്ടാതെപോകുേമ്പാൾ അദ്ദേഹത്തിെൻറ ആരാധകർക്ക് അത് വലിയ ശൂന്യതയായി തോന്നാം. പാടി മഴ പെയ്യിക്കുന്നു എന്നത് ഒരു സങ്കൽപ കഥയല്ലെന്ന് ജസ്രാജ് തെളിയിച്ച സംഭവം പ്രശസ്തമാണ്. ഡൽഹിയിൽ നടന്ന ഒരു കച്ചേരിക്കിടെ ജസ്രാജ് പാടി മഴപെയ്യിച്ചതായി അദ്ദേഹത്തിെൻറ ശിഷ്യനും മലയാളിയുമായ രമേഷ് നാരായണൻ പറഞ്ഞിട്ടുണ്ട്.
വലിയ ശിഷ്യപരമ്പരയും അദ്ദേഹത്തിനുണ്ട്. സഞ്ജീവ് അഭയാങ്കർ, പുല്ലാങ്കുഴലിലെ പ്രശസ്തനായ ശശാങ്ക് സുബ്രഹ്മണ്യം, അനുരാധ പൗദ്വാൾ തുടങ്ങി ഒേട്ടറെ പ്രമുഖർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.