സിത്താര കൃഷ്ണകുമാർ ആലപിച്ച നിളയാണ് ഞാൻ എന്ന സംഗീത ആൽബം പ്രേക്ഷക ശ്രദ്ധനേടുന്നു. ഭാരതപ്പുഴയെ കുറിച്ചുളള ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് ശിവകുമാർ എസ് ആണ്. പ്രവീൺ കുമാറാണ് സംഗീതം പകർന്നിരിക്കുന്നത്. പാട്ടിന് മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്.
ഭാരതപ്പുഴയുടെ നിർജീവമായ അവസ്ഥയാണ് ഗാനത്തിൽ വിവരിക്കുന്നത്. പോയ കാലത്തിന്റെ നല്ലോർമകളും പാട്ടിൽ മിന്നി മായുന്നുണ്ട്.
ഹരിമുരളി ഉണ്ണികൃഷ്ണനാണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്. എബി.എസ്.ഒലിക്കൽ, ജാസ്സിൻ ജസ്സീൽ, സുരാജ്.എം.കൃഷ്ണ എന്നിവർ ചേർന്നാണ് ഗാനരംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. എഡിറ്റിങ്: അഭിഷേക്. ചഞ്ചൽ.എസ്.കുമാർ ആണ് പാട്ടിനു സബ്ടൈറ്റിലുകൾ നൽകിയിരിക്കുന്നത്. ഡെക്കാൺ മെലഡീസ് യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവന്നിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.