അവിടെ ഒരു വലിയ ഗ്യാങ്​​ എനിക്കെതിരെ പ്രവർത്തിക്കുന്നുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി റഹ്​മാൻ

തനിക്കെതിരെ ബോളിവുഡിൽ ഒരു ഗാങ്​ മുഴുവൻ പ്രവർത്തിക്കുന്നുണ്ടെന്നും അതുകൊണ്ടാണ്​ ഹിന്ദിയിൽ കുറച്ചുമാത്രം സിനിമകൾ ചെയ്യുന്നതെന്നും​ പ്രശസ്​ത സംഗീത സംവിധായകൻ എ.ആർ റഹ്​മാൻ. അന്തരിച്ച നടൻ സുശാന്ത്​ സിങ്​ രജ്​പുതി​​െൻറ അവസാനത്തെ ചിത്രമായ ‘ദിൽ ബേച്ചാര’ക്ക്​ സംഗീതം നൽകിയത്​ റഹ്​മാനായിരുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട്​ റേഡിയോ മിർച്ചിക്ക്​ നൽകിയ അഭിമുഖത്തിലാണ് റഹ്​മാൻ​ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്​.

‘ഞാൻ നല്ല സിനിമകളോട്​ ഒരിക്കലും നോ പറയില്ല. എന്നാൽ, അവിടെ ഒരു കൂട്ടമുണ്ട്​. തെറ്റിധാരണകൾ കാരണം അവർ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്​. മുകേഷ്​ ഛഭ്ര (ദിൽ ബേച്ചാരയുടെ സംവിധായകൻ) എ​ന്നോട്​ ആവശ്യപ്പെട്ടപ്പോൾ നാല്​ പാട്ടുകൾ രണ്ട്​ ദിവസങ്ങൾ കൊണ്ട്​ അദ്ദേഹത്തിന്​ നൽകി. എന്നാൽ, നിരവധിയാളുകൾ എ​​െൻറ അടുത്തേക്ക് പാട്ടിന്​​ പോകണ്ട എന്ന്​ പലയാവർത്തി പറഞ്ഞതായി അദ്ദേഹം എന്നോട്​ വെളിപ്പെടുത്തി. എന്നെ കുറിച്ച്​ പല കഥകളും മുകേഷിനോട്​ അവർ പറയുകയും ചെയ്​തു. അതോടുകൂടി എനിക്ക്​ മനസിലായി, ഞാൻ എന്തുകൊണ്ടാണ്​ ഹിന്ദിയിൽ കുറച്ചുമാത്രം സിനിമകളിൽ പ്രവർത്തിക്കുന്നത്​ എന്ന്​. എന്തുകൊണ്ടാണ്​ നല്ല സിനിമകൾ എന്നിലേക്ക്​ എത്താത്തതെന്നും അതോടുകൂടി വെളിപ്പെട്ടുവെന്നും റഹ്​മാൻ പറഞ്ഞു. 

ഒരു വലിയ ഗാങ്​ എനിക്കെതിരെ പ്രവർത്തിക്കുന്നുണ്ട്​. ഞാൻ മികച്ച സിനിമകൾ ചെയ്യണമെന്ന്​ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്​. എന്നാൽ, അത്​ സംഭവിക്കുന്നത്​ ചിലർ തടയുന്നു. അതൊന്നും കാര്യമാക്കുന്നില്ല. ഞാൻ വിധിയിലും എല്ലാം ദൈവത്തിൽ നിന്നും വരുന്നതാണെന്നും വിശ്വസിക്കുന്നയാളാണ്​. എന്നിലേക്ക്​ വരുന്ന സിനിമകളും മറ്റുകാര്യങ്ങളും ചെയ്​ത്​ ജീവിക്കുന്നു. പക്ഷെ, സംഗീതത്തിനായും മനോഹരമായ സിനിമകൾക്ക്​ വേണ്ടിയും എ​​െൻറ അടുത്തേക്ക്​ വരുന്നവരെ ഞാൻ സ്വാഗതം ചെയ്യും. 

ദിൽ ബേച്ചാരയിൽ നാല്​ പാട്ടുകളാണ്​ റഹ്​മാ​േൻറതായി പുറത്തുവന്നത്​. നാലും യൂട്യൂബിൽ തരംഗമായി മുന്നേറുകയാണ്​. ഹോട്​സ്​റ്റാറിൽ റിലീസായ ചിത്രത്തിന്​ മികച്ച അഭിപ്രായമാണ്​ ലഭിച്ചത്​. 

Tags:    
News Summary - There is a whole gang working against me AR Rahman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.