രമ്യാ നമ്പീശന്‍െറ പാട്ടുമായി ‘സ്നേഹവര്‍ഷം’ 

ക്രിസ്മസ് വേളയില്‍ ദൈവത്തിന്‍്റെ സ്നേഹവര്‍ഷം ചൊരിയുമെന്ന പ്രത്യാശയുടെ പ്രതീകമായി അഫ്സല്‍ യൂസുഫ് ഈണം നല്‍കിയ ‘സ്നേഹവര്‍ഷം’ എന്ന ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ ആല്‍ബം Muzik247 പുറത്തിറക്കി. ഗാനങ്ങളെല്ലാം മനോഹരമായ വരികള്‍ കൊണ്ടും വ്യതസ്തമായ ഈണങ്ങള്‍ കൊണ്ടും ശ്രദ്ധേയമാകുന്നു. അനു എലിസബത്തെ്, ഷാജി ഇല്ലത്ത് എന്നിവരുടെ വരികള്‍ക്ക് ശബ്ദം നല്‍കാന്‍ വലിയ ഗായകനിരയുണ്ട്. വിജയ് യേശുദാസ്, രമ്യാ നമ്പീശന്‍, നജിം അര്‍ഷാദ്, അഫ്സല്‍ യൂസുഫ്, അരുണ്‍ അലട്ട്, സൗമ്യ രാമകൃഷ്ണന്‍, ദയ ബിജിബാല്‍ എന്നിവരടങ്ങുന്ന പ്രമുഖ ഗായകരാണ് അണിനിരക്കുന്നത്.
സംഗീത സംവിധായകന്‍ അഫ്സല്‍ യൂസുഫ്, പിന്നണി ഗായകന്‍ നജിം അര്‍ഷാദ്, Muzik247 ഹെഡ് ഓഫ് ഒപറേഷന്‍സ് സൈദ് സമീര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സിഡി പ്രകാശനം ചെയ്ത് സംവിധായകന്‍ ലാല്‍ ജോസ് ആല്‍ബം ലോഞ്ച് ചെയ്തു.
രമ്യാ നമ്പീശന്‍ ആലപിച്ച ‘സീയോണിന്‍’ എന്ന ഗാനത്തിന്‍്റെ മേക്കിംഗ് വീഡിയോയും  റിലീസ് ചെയ്തിട്ടുണ്ട്.
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. മിഴി ചിമ്മിടും
പാടിയത്: വിജയ് യേശുദാസ്
2. സീയോണിന്‍
പാടിയത്: രമ്യാ നമ്പീശന്‍ 
3. നാഥാ 
പാടിയത്: നജിം അര്‍ഷാദ്
4. കുഞ്ഞു തെന്നല്‍ 
പാടിയത്: ദയ ബിജിബാല്‍  
5. കനിവായ്
പാടിയത്: അഫ്സല്‍ യുസുഫ്
സംഗീതം: അഫ്സല്‍ യൂസുഫ്
6. ഏകാന്ത 
പാടിയത്: അരുണ്‍ അലട്ട്
7. കനിവായ്
പാടിയത്: സൗമ്യ രാമകൃഷ്ണന്‍  
8. സിയോണിന്‍
പാടിയത്: അഫ്സല്‍ യുസുഫ്

ആല്‍ബത്തിലെ എല്ലാ ഗാനങ്ങളും കേള്‍ക്കാന്‍: https://www.youtube.com/watch?v=aN5Z_4UYkhI
‘സീയോണിന്‍’ എന്ന ഗാനം ആലപിച്ച രമ്യാ നമ്പീശന്‍ തന്‍്റെ റിക്കോര്‍ഡിംഗ്  അനുഭവങ്ങള്‍ പങ്കുവെക്കുന്നത് കാണാന്‍: https://www.facebook.com/muzik247in/videos/544484825733330/
‘സീയോണിന്‍’ എന്ന ഗാനത്തിന്‍്റെ മേക്കിംഗ് വീഡിയോ കാണാന്‍: https://www.youtube.com/watch?v=dJPWSf0pmw4

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.