വര്‍ഷങ്ങള്‍ക്കുശേഷം നെടുമുടിവേണു ഗായകനാകുന്ന പൃഥ്വിരാജ് നായകനായ ‘പാവാട’യിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ചിത്രത്തിലെ മൂന്ന് ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് എബി ടോം സിറിയക്ക് ആണ്. ജയസൂര്യ, കെ ജി രഞ്ജിത്ത് എന്നിവരാണ് മറ്റ് ഗായകര്‍. ഗാനരചന ഹരിനാരായണന്‍ ബി.കെ.
പാട്ടുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍:
1. കുരുത്തക്കേടിന്‍്റെ കൂടാണേ
പാടിയത്: ജയസൂര്യ
2. പാവം പാവാട
പാടിയത്: കെ ജി രഞ്ജിത്ത്
3. ഇഹലോകജീവിതം
പാടിയത്: നെടുമുടി വേണു
പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=G38KILt3xaU
ജി.മാര്‍ത്താണ്ഡന്‍ സംവിധാനം നിര്‍വഹിച്ച ‘പാവാട’യുടെ കഥ ഒരുക്കിയിരിക്കുന്നത് ബിപിന്‍ ചന്ദ്രനും ഷിബിന്‍ ഫ്രാന്‍സിസുമാണ്. പൃഥ്വിരാജ്, മിയ, അനൂപ് മേനോന്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എഡിറ്റിംഗ് ജോണ്‍ കുട്ടിയും ഛായാഗ്രഹണം പ്രദീപ് നായരുമാണ്. Muzik247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്‍്റെ ബാനറില്‍ മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ഈ ചിത്രം ആന്‍്റോ ജോസഫ് ഫിലിം കമ്പനി പ്രദര്‍ശത്തിനത്തെിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.