മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247, കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങളുടെ ഓര്‍മ്മ പുതുക്കി ബെസ്റ്റ് ഓഫ് ബെസ്റ്റ്സ് 2015' എന്ന സിനിമാഗാനങ്ങളുടെ കലക്ഷന്‍ റിലീസ് ചെയ്തു. 2015ല്‍ Muzik247 പുറത്തിറക്കിയ ഗാനങ്ങളില്‍ ഏറ്റവും ജനപ്രിയമായവയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
‘ഒരു വടക്കന്‍ സെല്‍ഫി’യിലെ ‘എന്നെ തല്ളേണ്ടമ്മാവാ’ യുവജനങ്ങളുടെ മനസ്സില്‍ വളരെ പെട്ടെന്നാണ് സ്ഥാനം പിടിച്ചത്. ‘പ്രേമ’ത്തിലെ ഗാനങ്ങള്‍ സിനിമയുടെ റിലീസിന് മുമ്പു തന്നെ തരംഗമായി കഴിഞ്ഞിരുന്നു. അതോടൊപ്പം ‘മലരേ’ എന്ന ഗാനം വൈറല്‍ ആവുകയും ചെയ്തു. ‘കുഞ്ഞിരാമയണ’ത്തിലെ ‘സല്‍സ’ പുറത്ത് വന്നപ്പോള്‍ യൂട്യൂബ് ഇന്ത്യയുടെ സംഗീതവിഭാഗത്തില്‍ ഏറ്റവും പ്രചാരം നേടിയ രണ്ടാമത്തെ ഗാനമായി മാറി. തൃശൂര്‍ ഭാഷ നിറഞ്ഞു നിന്ന ‘വാസൂട്ടന്‍’ എന്ന് തുടങ്ങുന്ന ‘ജമ്നപ്യാരി’യിലെ ഗാനം ചെറുപ്പക്കാര്‍ക്കിടയില്‍ ഹിറ്റായി. എണ്‍പതുകളുടെ നൊസ്റ്റാള്‍ജിയ പുറത്തു കൊണ്ടുവന്ന ‘കോഹിനൂര്‍’ലെ ‘ഹേമന്തമെന്‍’ എന്ന ഗാനവും ഏറ്റവും അടുത്തായി ‘ചാര്‍ലി’യിലെ ഗാനങ്ങളും റിലീസ് ചെയ്ത ആദ്യ 24 മണിക്കൂറില്‍ തന്നെ ഒരു ലക്ഷം വ്യൂസ് നേടി.
ബെസ്റ്റ് ഓഫ് ബെസ്റ്റ്സ് 2015:
1. മലരേ (പ്രേമം)
2. പുലരികളോ (ചാര്‍ലി)
3. എന്നെ തല്ളേണ്ടമ്മാവാ (ഒരു വടക്കന്‍ സെല്‍ഫി)
4. ഹെമന്തമെന്‍ (കോഹിനൂര്‍)
5. പൊന്‍വെയില്‍ വീഴവെ (ജോ ആന്‍ഡ് ദി ബോയ്)
6. ആലുവ പുഴ (പ്രേമം)
7. അകലെ (ചാര്‍ലി)
8. സല്‍സ (കുഞ്ഞിരാമായണം)
9. വാസൂട്ടന്‍ (ജമ്നാപ്യാരി)
10. വരൂ പോകാം പറക്കാം (റാണി പത്മിനി)
11. എന്താണ് ഖല്‍ബേ (KL10 പത്ത്)
12. ഒരു കരി മുകിലിന് (ചാര്‍ലി)
13. പുതുമഴയായ് (ചാര്‍ലി)
14. ചുന്ദരി പെണ്ണെ (ചാര്‍ലി)
15. ഡും ഡും ഡും (കോഹിനൂര്‍)
16. തുമ്പ പൂവേ സുന്ദരി (കുഞ്ഞിരാമായണം)
17. ഏതോ തീരങ്ങള്‍ (ഇവിടെ)
18. തേന്‍ നിലാ (നീന)
19. പതിവായി ഞാന്‍ (പ്രേമം)
20. നീലാംബലിന്‍ (ഒരു വടക്കന്‍ സെല്‍ഫി)
21. കൈക്കോട്ടും കണ്ടിട്ടില്ല (ഒരു വടക്കന്‍ സെല്‍ഫി))
22. രാത്രി മുല്ല തന്‍ (ലൈലാ ഓ ലൈലാ)
23. ഒരു വേനല്‍ കാറ്റായി (കനല്‍)
24. എന്‍്റെ ജനലരികില്‍ (സു.. സു... സുധി വാത്മീകം)
25. ചെന്താമര ചുണ്ടില്‍ (സ്റ്റൈല്‍)
26. ഒരു മകരനിലാവായ് (റാണി പത്മിനി)
Muzik247 ബെസ്റ്റ് ഓഫ് ബെസ്റ്റ്സ് 2015 പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=IQ1jo5pDn3I
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.