മരിച്ചു പോയ കുഞ്ഞു പെങ്ങൾക്ക്​ വേണ്ടി നാല്​ വയസ്സുകാര​െൻറ പാട്ട്​ ; ട്വിറ്ററിൽ കണ്ണീർ വീഴ്​ത്തിയ വീഡിയോ കാണാം

മരിച്ചു പോയ കുഞ്ഞു പെങ്ങൾക്ക്​ വേണ്ടി നാല്​ വയസ്സുകാര​ൻ പാടിയ  പാട്ടാണ്​ ഇപ്പോൾ ട്വിറ്ററിൽ വൈറലായിക്കൊണ്ടിരിക്കുന്നത്​.  കുഞ്ഞു പെങ്ങളുടെ ചിത്രത്തിന്​ മുന്നിൽ നിന്ന്​ കൊണ്ട്​ ത​​​െൻറ കളിപ്പാട്ടമായ ഗിറ്റാറെടുത്ത് ​നാല്​ വയസ്സുകാരനായ അ​ലക്​സ്​ പാട്ട്​ പാടുന്നത്​ അവനറിയാതെ പകർത്തി പിതാവ്​ സമിർ ട്വിറ്ററിൽ പങ്ക്​ വെക്കുകയായിരുന്നു.​ 

പെങ്ങൾ അവായുടെ പിറന്നാൾ ദിനത്തിലായിരുന്നു അലക്​സ്​ പാട്ട്​ പാടിയത്. ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അവായ്​ക്കൊപ്പം അവളുടെ ഒന്നാം പിറന്നാൾ ദിനം ആഘോഷിക്കാമായിരുന്നു അലക്​സിന്​. ‘കോകോ’ എന്ന ചിത്രത്തിലെ ലോക പ്രശസ്​തമായ ‘റിമെമ്പർ മീ’ എന്ന ഗാനമാണ്​ കുഞ്ഞ്​ അലക്​സ്​ പെങ്ങൾക്ക്​ വേണ്ടി പാടിയത്​​. 

 

148621 ലൈക്കുകളും 57000 ത്തോളം റീട്വീറ്റുകളും ആയിരത്തിലധികം കമ​​െൻറുകളും സമിറി​​​െൻറ വീഡിയോ ട്വീറ്റിന്​ ലഭിച്ചു. അലക്​സി​​​െൻറ പാട്ട്​ ഒരുപാട്​ വേദനയുണ്ടാക്കിയെന്ന തരത്തിലുള്ള മറുപടികളായിരുന്നു ട്വീറ്റിന്​ കൂടുതലും.​ ഒടുവിൽ റിമെമ്പർ മീ എന്ന ഗാനമെഴുതിയ​ ക്രിസ്​റ്റൻ ആ​ൻഡേഴ്​സൻ ലോപസും സമിറി​​​െൻറ വേദനയിൽ പങ്ക്​ ചേരാനെത്തി. സമിറി​​​െൻറ കുടുംബത്തിനുണ്ടായ നഷ്​ടത്തിൽ വേദനയുണ്ടെന്ന്​ അവർ മറുപടി ട്വീറ്റിൽ പറഞ്ഞു.  
 

 

 

Tags:    
News Summary - 4-year-old singing for his baby sister who had passed away - music

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.