വടകര: മലയാളി മനസ്സില്‍ പാട്ടിലൂടെയും പാട്ടെഴുത്തിലൂടെയും ഇടംപിടിച്ച വി.ടി. മുരള ിയുടെ സർഗജീവിതത്തിന് അമ്പതാണ്ട്. വടകര എഫാസിെൻറ നേതൃത്വത്തില്‍ കേരള സംഗീത നാടക അക്കാദമി, ചലച്ചിത്ര അക്കാദമി, ഫോക്ലോര് അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ ജനുവരി 19, 20 തീയതികളില്‍ വടകര ടൗണ്‍ഹാളില്‍ നടക്കുന്ന പരിപാടിയിൽ അദ്ദേഹത്തിന് ആദരമർപ്പിക്കാനാരുങ്ങുക്യാണ് ഒരു നാടാകെ. ‘നീ പാടും പൂമരം’ എന്ന് പേരിട്ട പരിപാടി ശനിയാഴ്ച വൈകീട്ട് അഞ്ചിന് ആരംഭിക്കും.
50ാം വര്‍ഷം ആചരിക്കുമ്പോള്‍ ഓർമിക്കാന്‍ ഒരുപാടുണ്ടെന്ന് വി.ടി. മുരളി ‘മാധ്യമ’ത്തോട് പറഞ്ഞു. വടകര കൃഷ്ണദാസിനൊപ്പം പെണ്ശബ്ദത്തില് പാടിയാണ് തുടക്കം. ഒപ്പം നാടകങ്ങളില്‍ പാടി. പിന്നീടാണ് രാഘവന് മാസ്റ്റര്‍ക്കൊപ്പം സഞ്ചരിക്കുന്നത്. അച്ഛന് കുട്ടിക്കാലത്ത് മിഠായി തന്നിട്ടില്ല. പകരം പുസ്തകങ്ങളാണ് തന്നത്. പുതിയ സാഹചര്യത്തില്‍ സംഗീതത്തിെൻറ പ്രമോഷനുവേണ്ടി മാത്രമായി ട്രസ്റ്റ് രൂപവത്കരിക്കാനാണ് ശ്രമമെന്നും വി.ടി. മുരളി പറഞ്ഞു. നഷ്ടമാകുന്ന ഈണങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്ന ചിന്തയില്‍ നിന്നാണിത്. സെലിബ്രിറ്റികളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ലോകത്ത് ഇത്തിരി വഴിമാറി നടക്കേണ്ടത് അനിവാര്യമാണെന്നും മുരളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.