ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് ഗായകൻ കൈലാഷ് ഖേറിനെതിരെ മീടൂ ആരോപണവുമായി മറ്റൊരു ഗായിക കൂടി രംഗത്ത്. സോന മോഹപത്രക്ക് പുറമേ ഗായികയായ വർഷ സിങ് ധനോഅയാണ് കൈലാഷിനെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താൻ നേരിട്ട മോശം അനുഭവം വർഷ വെളിപ്പെടുത്തിയത്.
വർഷയെ ഫോണിലൂടെ ബന്ധപ്പെട്ട കൈലാഷ് അവരെ കാണണമെന്നും അവരുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ താൽപര്യമുണ്ടെന്നും പറഞ്ഞുവെന്നാണ് ആരോപണം.
അതേസമയം പ്രശസ്ത ഗായകൻ തോഷി സബ്രിക്കെതിരെയും വർഷയുടെ വെളിപ്പെടുത്തലുണ്ടായി. ഒരു റെക്കോർഡിങ്ങിന് ക്ഷണിച്ച തോഷി, അയാളുടെ കൂടെ കാറിൽ കയറ്റി തനിക്ക് മദ്യം വാഗ്ദാനം ചെയ്തെന്നും തെൻറ ദേഹത്ത് സ്പർശിച്ചെന്നും വർഷ പറഞ്ഞു. ശേഷം അയാളുടെ റെക്കോർഡിങ് സ്റ്റുഡിയോയിലേക്ക് കൂടെ പോകാൻ നിർബന്ധിച്ചെന്നും വർഷ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
ഇൗ സംഭവം എന്നിൽ വലിയ ഭീതിയുണ്ടാക്കി. ഒരു സംവിധായകനെയും കാണാൻ ഇതിന് ശേഷം എനിക്ക് കഴിഞ്ഞില്ല. അതോടെ സംഗീത മേഖലയിലുള്ള എെൻറ കരിയർ അവസാനിച്ചു. വിഷാദ രോഗത്തിന് അടിമയായെന്നും വർഷ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.