തമിഴ് സിനിമാ മേഖലയിൽ മീടൂ ആരോപണങ്ങൾക്ക് തുടക്കമിട്ട പ്രശസ്ത ഗായിക ചിന്മയി ശ്രീപദ മലയാളത്തിലേക്ക്. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈംഗികാരോപണങ്ങൾ നടത്തിയതിന് ശേഷം ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയനിൽ നിന്നും ചിന്മയിയെ പുറത്താക്കുകയും പാടാനുള്ള അവസരങ്ങൾ നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിൽ മലയാള സിനിമയിൽ താരത്തിന് അവസരങ്ങൾ ഒരുങ്ങുകയാണ്.
Since Rahman sir said it himself, safe to say I have sung a beautiful song in Mr. Blessy’s film. https://t.co/W18PFxAPIx
— Chinmayi Sripaada (@Chinmayi) December 1, 2018
പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിലെത്തുന്ന ബ്ലെസി ചിത്രം ആടുജീവിതത്തിലാണ് താരം പാടുന്നത്. സാക്ഷാൽ എ.ആർ റഹ്മാൻ സംഗീതം നൽകുന്ന ചിത്രം അടുത്ത വർഷം ചിത്രീകരണം ആരംഭിക്കും. റഹ്മാൻ തന്നെയാണ് ചിന്മയി പാടുന്ന വിവരം പുറത്തുവിട്ടത്. ബെന്യാമിെൻറ വിഖ്യാത നോവലാണ് ബ്ലെസി സിനിമയാക്കുന്നത്.
OMG! Eagerly waiting for maya maya from #SarvamThaalaMayam, idhula innoru huge surprise vera! @arrahman @Chinmayi pic.twitter.com/P8X1kSQpcG
— Bhaskaran Mahesh (@sathyam_bhaski) November 30, 2018
ഒരു ചാനൽ അഭിമുഖത്തിലാണ് റഹ്മാൻ തെൻറ മലയാളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് വെളിപ്പെടുത്തിയത്. സർവം താളമയം എന്ന രാജീവ് മേനോൻ ചിത്രവുമായി ബന്ധപ്പെട്ട് ജീ.വി പ്രകാശ്കുമാർ, എ.ആർ റഹ്മാൻ, രാജീവ് മേനോൻ എന്നിവരുടെ അഭിമുഖത്തിലാണ് ചിന്മയിയുമൊത്ത് വീണ്ടും ഗാനമൊരുക്കുന്നതിനെ കുറിച്ച് റഹ്മാൻ സംസാരിച്ചത്.
രണ്ട് വർഷത്തോളമെടുത്ത് ചിത്രീകരിക്കുന്ന ആടുജീവിതം വലിയ ബജറ്റിൽ നിർമിക്കുന്ന ചിത്രമാണ്. പൃഥ്വിരാജിെന കൂടാതെ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.