വൈരമുത്തുവിനെതിരെ മീ ടൂ വെളിപ്പെടുത്തൽ: ചിന്മയിയെ ഡബ്ബിങ്​ യൂനിയനിൽനിന്ന്​ പുറത്താക്കി

ചെന്നൈ: മീ ടൂ വെളിപ്പെടുത്തലിനെ തുടർന്ന്​ ഗായിക ചിന്മയി ശ്രീപദയെ സൗത്ത്​ ഇന്ത്യൻ സിനി ആൻഡ്​ ടെലിവിഷൻ ആർട്ടിസ്​റ്റ്​സ്​ ആൻഡ്​ ഡബ്ബിങ്​ ആർട്ടിസ്​റ്റ്​സ്​ യൂനിയനിൽനിന്ന്​ പുറത്താക്കി. തമിഴ്​ ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെ ചിന്മയി മീടൂ ആരോപണം ഉന്നയിച്ചത്​ വൻ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

രണ്ടു വർഷമായി സംഘടന അംഗത്വഫീസ്​ അടച്ചില്ലെന്ന കാരണം കാണിച്ചാണ്​ നടപടി. തന്നോട്​ വിശദീകരണം ചോദിക്കാതെയും മുൻകൂർ നോട്ടീസ്​ നൽകാതെയുമാണ്​ സംഘടന നടപടിയെടുത്തത്​. ഡബ്ബിങ്​ ആർട്ടിസ്​റ്റ്​ എന്ന നിലയിൽ തനിക്ക്​ ലഭ്യമാവുന്ന ശമ്പളത്തി​​െൻറ 10​ ശതമാനം സംഘടന ഇൗടാക്കിയിരുന്നതായി ചിന്മയി വെളിപ്പെടുത്തി.

തമിഴ്​ നടനായ രാധാരവിയാണ്​ സംഘടനയുടെ പ്രസിഡൻറ്​. മീടൂ ആരോപണം ഉന്നയിച്ചശേഷം ചിന്മയി പലപ്പോഴും ത​​െൻറ കരിയറിനെക്കുറിച്ച്​ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഏറ്റവും പുതിയ ചിത്രമായ ‘96’ൽ ധൃഷക്കുവേണ്ടി ശബ്​ദം നൽകിയത്​ ചിന്മയിയായിരുന്നു. താൻ ഡബ്ബ്​ ചെയ്യുന്ന അവസാന ചിത്രം ഇതാവാമെന്നും അവർ നേരത്തെ അഭിപ്രായ​െപ്പട്ടിരുന്നു. സംഘടനയിൽനിന്ന്​ പുറത്താക്ക​െപ്പട്ടതിനാൽ ചിന്മയിക്ക്​ ഇനിമുതൽ തമിഴ്​ സിനിമാരംഗത്ത്​ ഡബ്ബിങ്​ അവസരമുണ്ടാവില്ല. നടപടിക്കെതിരെ സിനിമാരംഗത്തെ ആരും പ്രതികരിച്ചിട്ടില്ല​.

Tags:    
News Summary - Chinmayi Sripaada's Tamil Dubbing Union Membership Terminated-music news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.