സ്ത്രീകൾ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ക്രോസ് റോഡ് എന്ന ചിത്രത്തിലെ വിഡിയോ ഗാനം പുറത്തിറങ്ങി. 'മേലാകേ' എന്ന ഗാനം ശ്വേത മോഹനും അനിത ഷൈഖും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അനിത ഷൈഖ് തന്നെയാണ് റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്. പത്ത് സംവിധായകർ ചേർന്ന് ഒരുക്കുന്ന ഓരോ ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി അഭിനയിച്ചിരിക്കുന്നത് പത്തു പ്രമുഖ നടികളാണ്. ഈ പ്രൊജക്ട് ലെനിൻ രാജേന്ദ്രന്‍റെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്.
മംമ്ത മോഹൻദാസ്, ഇഷ തൽവാർ, പദ്മപ്രിയ, മൈഥിലി, പ്രിയങ്ക നായർ, ശ്രിന്ദ, പുന്നശ്ശേരി കാഞ്ചന, റിച്ച പനായ്, മാനസ, അഞ്ജന ചന്ദ്രൻ എന്നിവരാണ് ഓരോ ചിത്രത്തിലും അഭിനയിച്ചിരിക്കുന്നത്. ഇവയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ലെനിൻ രാജേന്ദ്രൻ, മധുപാൽ, ശശി പറവൂർ, നേമം പുഷ്പരാജ്, ആൽബർട്ട്, ബാബു തിരുവല്ല, പ്രദീപ് നായർ, അവിര റെബേക്ക, അശോക് ആർ നാഥ്, നയന സൂര്യൻ എന്നിവരാണ്. ഫോറം ഫോർ ബെറ്റർ ഫിലിംസ് ആണ് ക്രോസ് റോഡ് നിർമിച്ചിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.