പന്ത് എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധേയമാകുന്നു. അപ്പോജി ഫിലിംസിന്‍റെ ബാനറില്‍ ഷാജി ചങ്ങരംകുളം നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ആദിയാണ്. കൊച്ചൗവ്വ പൗല എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബേനി ആദിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത്. ആദിയുടെ മകൾ കൂടിയാണ് അബേനി.
'ഈ ദുനിയാവ് ഇന്നൊരു പന്തായി' എന്ന് തുടങ്ങുന്ന ഗാനം ജാസി ഗിഫ്റ്റും ഇഷാന്‍ ദേവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഷംസുദ്ദീന്‍ കുട്ടോത്താണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. ഇഷാന്‍ ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു.
കാല്‍പന്ത് കളിയെ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് പന്ത്. വിനീത്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ഇര്‍ഷാദ്, സുധീഷ്, ശ്രീകുമാര്‍, ജയകൃഷ്ണന്‍, കിരണ്‍, പ്രസാദ് കണ്ണന്‍, മുന്ന അഞ്ജലി, സ്‌നേഹ, നിലമ്പൂര്‍ ഐഷാ, ബീഗം റാബിയ, രമാദേവി, തുഷാര, മരിയാ പ്രിന്‍സ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
ക്യാമറ അശ്വഘോഷന്‍. എഡിറ്റര്‍ അതുല്‍ വിജയ്. കോസ്റ്റ്യൂം അബ്ബാസ്. വാഴൂര്‍ ജോസ് ആണ് പി.ആര്‍ഒ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.