തലേശ്ശരി: ആറ് പതിറ്റാണ്ടുകാലം മാപ്പിളപ്പാട്ടിനായി ജീവിതമർപ്പിച്ച എരഞ്ഞോളി മൂ സക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഭൗതികശരീരം പൂർണ ഒൗദ്യോഗിക ബഹുമതികളോടെ ആയ ിരങ്ങളെ സാക്ഷിനിർത്തി മട്ടാമ്പ്രം ജുമുഅത്ത് പള്ളിയിൽ ചൊവ്വാഴ്ച ഉച്ചയോടെ ഖബറടക് കി.
രാവിലെ ഒമ്പത് മുതൽ രണ്ട് മണിക്കൂർ ടൗൺ ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ ്പോൾ ആരാധകരുൾപ്പെടെ സമൂഹത്തിെൻറ നാനാതുറകളിൽ നിന്നുള്ള ആയിരങ്ങളാണ് അന്ത്യോപചാരമർപ്പിക്കാനെത്തിയത്. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ, എ.എൻ. ഷംസീർ എം.എൽ.എ, സി.പി.എം ജില്ല കമ്മിറ്റിയംഗം എം. സുേരന്ദ്രൻ, തലേശ്ശരി ഏരിയ സെക്രട്ടറി എം.സി. പവിത്രൻ എന്നിവർ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി പി. ബാലൻ റീത്തുവെച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം.വി. ഗോവിന്ദൻ, പി. ഹരീന്ദ്രൻ, ഒ.കെ. വാസു, സതീശൻ പാച്ചേനി, പ്രഫ. എ.ടി. മുസ്തഫ, വി.എ. നാരായണൻ, എ.പി. അബ്ദുല്ലക്കുട്ടി, അഷ്റഫ് പുറവൂർ, എം.കെ. മനോഹരൻ, മഹമൂദ് പറക്കാട്ട്, കെ.പി. യൂസഫ്, ചലച്ചിത്ര താരങ്ങളായ ഇന്ദ്രൻസ്, സുശീൽ കുമാർ തിരുവങ്ങാട്, ബിനീഷ് കോടിയേരി, കേരള ഫോക്ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ, സെക്രട്ടറി കീച്ചേരി രാഘവൻ, മാപ്പിള കലാകാരന്മാരായ ബാപ്പു വെള്ളിപറമ്പ്, ഒ.എം. കരുവാരകുണ്ട്, ഫൈസൽ എളേറ്റിൽ, ഫിറോസ് ബാബു, അസീസ് തായിനേരി, വി.ടി. മുരളി, കണ്ണൂർ ഷരീഫ്,
ബാപ്പു വാവാട്, അക്രം, പക്കർ പന്നൂര്, താജുദ്ദീൻ വടകര, നവാസ് പൂനൂർ, ആരിഫ് കാപ്പിൽ, മുൻമന്ത്രി കെ.പി. മോഹനൻ, തലശ്ശേരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ, മട്ടന്നൂർ നഗരസഭ ചെയർപേഴ്സൻ അനിത വേണു, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ, തലശ്ശേരി സബ് കലക്ടർ ആസിഫ് കെ. യൂസഫ്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റർ, ‘മാധ്യമം’ കണ്ണൂർ യൂനിറ്റ് സീനിയർ റീജനൽ മാനേജർ ഒ. ഉമർ ഫാറൂഖ്, െഡസ്ക് ഇൻചാർജ് എ.കെ. ഹാരിസ്,
തലേശ്ശരി ആർച് ബിഷപ് മാർ. ജോർജ് ഞരളക്കാട്ട്, തനിമ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി അംഗം കളത്തിൽ ബഷീർ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ഫർമീസ്, ഫാ.തോമസ് തയ്യിൽ, തലശ്ശേരി മലബാർ കാൻസർ സെൻറർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യൻ, ജമാഅത്തെ ഇസ്ലാമി തലേശ്ശരി ഏരിയ പ്രസിഡൻറ് എം. അബ്ദുൽ നാസർ, വൈസ് പ്രസിഡൻറ് എ.പി. മുഹമ്മദ് അജ്മൽ, വെൽെഫയർ പാർട്ടി മണ്ഡലം പ്രസിഡൻറ് യു.കെ. സെയ്ത്, ജനറൽ സെക്രട്ടറി സാജിദ് കോമത്ത്, സെക്രട്ടറി സി.പി. അഷ്റഫ്, കെ. മുഹമ്മദ് നിയാസ്, സി.ടി. ഖാലിദ് തുടങ്ങി നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.